Representational Image

പൊ​തു​മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ കു​വൈ​ത്തി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് പാ​ര്‍ല​മെ​ന്റ് സ്പീ​ക്ക​ര്‍- അ​ഹ​മ്മ​ദ് അ​ൽ-​സ​ദൂ​ൺ

കു​വൈ​ത്ത് സി​റ്റി: പൊ​തു​മേ​ഖ​ല​യി​ലെ ജോ​ലി അ​വ​സ​ര​ങ്ങ​ള്‍ കു​വൈ​ത്തി പൗ​ര​ന്മാ​ർ​ക്കാ​യി മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് പാ​ര്‍ല​മെ​ന്റ് സ്പീ​ക്ക​ര്‍ അ​ഹ​മ്മ​ദ് അ​ൽ-​സ​ദൂ​ൺ. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം അ​ദ്ദേ​ഹം ദേ​ശീ​യ അ​സം​ബ്ലി​യി​ല്‍ സ​മ​ര്‍പ്പി​ച്ചു. യോ​ഗ്യ​ത​യു​ള്ള കു​വൈ​ത്തി​ക​ളെ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ മാ​ത്ര​മേ പ​ക​രം പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ പ​രി​ഗ​ണി​ക്കാ​വൂ.

അ​തോ​ടൊ​പ്പം സ​മാ​ന​മാ​യ ജോ​ലി​ക​ൾ ചെ​യ്യു​ന്ന സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടേ​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന ശ​മ്പ​ളം ഇ​വ​ര്‍ക്ക് ന​ല്‍ക​രു​തെ​ന്നും അ​ൽ-​സ​ദൂ​ൺ നി​ർ​ദേ​ശി​ച്ചു. രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി​ക്കും സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി​ക്കും സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്തി പ​ക​രും. ഇ​തി​ലൂ​ടെ പൗ​ര​ന്മാ​ർ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കാ​നും ക​ഴി​യു​മെ​ന്ന് അ​ൽ-​സ​ദൂ​ൺ പ​റ​ഞ്ഞു.

Tags:    
News Summary - Public sector jobs are only open to Kuwaitis. Parliament Speaker Ahmed Al-Sadoun said moderation should be done.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.