തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന ഒരുവർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിൻറിങ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ അഥവ തത്തുല്യ യോഗ്യതയോ പാസായിരിക്കണം.
പട്ടികജാതി- വർഗ- മറ്റർഹ വിഭാഗക്കാർക്ക് ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്റ്റൈപൻഡും ലഭിക്കും. ഒ.ബി.സി, എസ്.ഇ.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാനപരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. ഈ സർട്ടിഫിക്കറ്റ് പ്രിൻറിങ് ഡിപ്പാർട്ട്മെൻറിൽ ഡി.ടി.പി ഓപറേറ്റർ ഗ്രേഡ്-2, ഓഫ്സെറ്റ് പ്രിൻറിങ് മെഷീൻ ഓപറേഷൻ ഗ്രേഡ്-2, പ്ലേറ്റ് മേക്കർ ഗ്രേഡ്-2 തസ്തികകളിലേക്ക് കേരള പബ്ലിക് സർവിസ് കമീഷൻ മുഖേന നിയമനത്തിന് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം (0471-2474720), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591) കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷഫോറം 100 രൂപക്ക് അതത് സെൻററിൽനിന്ന് നേരിട്ടും മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷൻ, സിറ്റി സെൻറർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ 130 രൂപ മണിയോർഡറായും ലഭിക്കും. ഡൗൺലോഡ് ചെയ്ത അപേക്ഷ ഉപയോഗിച്ച് മാനേജിങ് ഡയറക്ടർ, സി-ആപ്റ്റിെൻറ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. ഫോൺ: 0471-2474720, 0471-2467728. വെബ്സൈറ്റ്: www.captkerala.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 18.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.