റിസർവ്​ ബാങ്കിൽ ഓഫിസറാകാം; ഒഴിവുകൾ 322

റിസർവ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ 322 ഓഫിസർമാരെ നിയമിക്കുന്നു. വിശദവിവരങ്ങളും ഓൺലൈൻ അപേക്ഷഫോറവും www.rbi.org.in ൽ ലഭ്യം​. അപേക്ഷഫീസ്​ 850 രൂപ. പിന്നാക്ക വിഭാഗങ്ങൾക്ക്​ 100 രൂപ. അപേക്ഷ ഒാൺലൈനായി ഫെബ്രുവരി 15 വരെ സമർപ്പിക്കാം​.ശമ്പള നിരക്ക്​ 35,150-62,400 രൂപ. തുടക്കത്തിൽ ​പ്രതിമാസം 83,254 രൂപ ലഭിക്കും.

1. ഓഫിസർ ഗ്രേഡ്​- ബി (ഡി.ആർ) ജനറൽ -ഒഴിവുകൾ 270. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ (ടെക്​നിക്കൽ/ആൻഡ്​ പ്രഫഷനൽ ഉൾപ്പെടെ) 60 ശതമാനം മാർക്കോടെ ബിരുദം. അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ പി.ജി.

2. ഓഫിസർ ഗ്രേഡ്​-ബി (ഡി.ആർ) ഡി.ഇ.പി.ആർ -ഒഴിവുകൾ 29. യോഗ്യത: പി.ജി (ഇക്കണോമിക്​സ്​/ഇക്കണോമെട്രിക്​സ്​/ ക്വാണ്ടിറ്റേറ്റിവ്​ ഇക്കണോമിക്​സ്​/ മാത്തമാറ്റിക്കൽ ​ഇക്കണോമിക്​സ്​/ ഇൻറഗ്രേറ്റഡ്​ ഇക്കണോമിക്​സ്​/ ഫിനാൻസ്​) 55 ശതമാനം മാർക്ക്​. അല്ലെങ്കിൽ PGDMIMBA ഫിനാൻസ്​ 55 ശതമാനം മാർക്ക്​. ഇക്കണോമിക്​സിൽ ഡോക്​ടറേറ്റ്​/റിസർച്/ ടീച്ചിങ്​ എക്​സ്​പീരിയൻസ്​ അഭിലഷണീയം.

3. ഓഫിസർ ഗ്രേഡ്​-ബി (ഡി.ആർ) ഡി.എസ്​.ഐ.എം ഒഴിവുകൾ 23: യോഗ്യത- സ്​റ്റാറ്റിസ്​റ്റിക്​സ്​/ മാത്തമാറ്റിക്കൽ സ്​റ്റാറ്റിസ്​റ്റിക്​സ്/​മാസ്​റ്റേഴ്​സ്​ ഡിഗ്രി 55 ശതമാനം മാർക്ക്​. അല്ലെങ്കിൽ മാത്തമാറ്റിക്​സിൽ 55 ശതമാനം മാർക്കോടെ മാസ്​റ്റേഴ്​സ്​ ഡിഗ്രിയും സ്​റ്റാറ്റിസ്​റ്റിക്​സിൽ ഏകവർഷ പി.ജി ഡിപ്ലോമയും അല്ലെങ്കിൽ ബിസിനസ്​ അനലിറ്റിക്​സിൽ 55 ശതമാനം മാർക്കോടെ പി.ജി ഡിപ്ലോമ (PGDBA). ബന്ധപ്പെട്ട വിഷയത്തിൽ ഡോക്​ടറേറ്റ്​/ ടീച്ചിങ്​/റിസർച് എക്​സ്​പീരിയൻസ്​ അഭിലഷണീയം. പ്രായപരിധി: 1.1.2021ൽ 21-30​. എസ്​.സി/എസ്​.ടി വിഭാഗക്കാർക്ക്​ യോഗ്യത പരീക്ഷയിൽ മാർക്കിളവുണ്ട്​. സംവരണ വിഭാഗങ്ങൾക്ക്​ ഇളവു ലഭിക്കും. മാർച്ച്​ ആറിന്​ ദേശീയതലത്തിൽ നടത്തുന്ന ഒന്നാംഘട്ട ഓൺലൈൻ പരീക്ഷ മാർച്ച്​ 31, ഏപ്രിൽ ഒന്ന്​ തീയതികളിലായി നടത്തുന്ന രണ്ടാംഘട്ട പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്​ഥാനത്തിലാണ്​ സെലക്​ഷൻ. ഒന്നാംഘട്ട ഓൺലൈൻ പരീക്ഷക്ക്​ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂർ, പാലക്കാട്​, മലപ്പുറം, കോഴിക്കോട്​, കണ്ണൂർ, കവരത്തി എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.