ആയുഷ് അധ്യാപകരാകാൻ നാഷനൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ജൂലൈ 17ന്

യുർവേദം, ഹോമിയോപ്പതി അടക്കമുള്ള ആയുഷ് കോഴ്സുകളിൽ അധ്യാപകരാകുന്നതിനുള്ള യോഗ്യതാ നിർണയ പരീക്ഷയായ നാഷനൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (എൻ.ടി.ഇ.ടി-25) ജൂലൈ 17ന് നടത്തും. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.

ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റുകൾക്ക് ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ പ​ങ്കെടുക്കാം. വിശദവിവരങ്ങൾ https://exams.nta.ac.in/NTET ൽ ലഭിക്കും. ഓൺലൈനിൽ ജൂൺ 23ന് രാത്രി 11.59 മണിവരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷാഫീസ് ജനറൽ വിഭാഗത്തിന് 4000 രൂപ, ഒ.ബി.സി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 3500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ട്രാൻസ്ജൻഡർ വിഭാഗങ്ങൾക്ക് 3000 രൂപ. ഫീസ് 24 ​വരെ സ്വീകരിക്കും. രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങൾ, പരീക്ഷ ഘടന, സിലബസ് അടക്കമുള്ള സമഗ്രവിവരങ്ങൾ വെബ്സൈറ്റിലെ വിവരണപത്രികയിലുണ്ട്. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാ ചുമതല.

Tags:    
News Summary - National Teachers Eligibility Test to become AYUSH teachers on July 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.