നാഷനൽ ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡിൽ മാനേജ്മെൻറ് ട്രെയിനി തസ്തികയിൽ ഒഴിവുണ്ട്.
1. മാനേജ്മെൻറ് ട്രെയിനി: ടെക്സ്റ്റൈൽ. െടക്സ്റ്റൈൽ ടെക്നോളജിയിൽ ഗ്രാജ്വേറ്റ് എൻജിനീയർമാർക്ക് അപേക്ഷിക്കാം. 30 വയസ്സാണ് ഉയർന്ന പ്രായപരിധി. ശമ്പളസ്കെയിൽ: E--0/12,600-32,500
2. മാനേജ്മെൻറ് ട്രെയിനി: ഫിനാൻസ്. സി.എ/ സി.എം.എ ആണ് യോഗ്യത. 30 വയസ്സാണ് ഉയർന്ന പ്രായപരിധി. ശമ്പള സ്കെയിൽ: E--0/12,600-32,500
നാഷനൽ ടെക്സ്റ്റൈൽ കോർപറേഷന് തമിഴ്നാട്ടിൽ ഏഴ് മില്ലുകളും കേരളത്തിൽ നാല് മില്ലുകളും മാഹിയിൽ ഒരു മില്ലും മഹാരാഷ്ട്രയിൽ അഞ്ച് മില്ലും മധ്യപ്രദേശിൽ രണ്ട് മില്ലും ഗുജറാത്തിൽ ഒരു മില്ലും കർണാടകയിൽ ഒരു മില്ലും ആന്ധ്രപ്രദേശിൽ ഒരു മില്ലും പശ്ചിമബംഗാളിൽ ഒരു മില്ലും മുംബൈയിലും കോയമ്പത്തൂരിലും റീജനൽ ഒാഫിസും കാൺപൂരിൽ സബ് ഒാഫിസും ഡൽഹിയിൽ ഡിവിഷനൽ ഒാഫിസും ന്യൂഡൽഹിയിൽ െഹഡ് ഒാഫിസുമാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇതിലെവിടെയും നിയമനം ലഭിക്കാം. എന്നാൽ, നിലവിൽ കേരളത്തിലെ തൃശൂർ, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും മാഹിയിലുമുൾപ്പെടെ ദക്ഷിണേന്ത്യൻ മേഖലയിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. മാനേജ്മെൻറ് ട്രെയിനി (ടെക്സ്റ്റൈൽ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2017ലെ ഗേറ്റ് പരീക്ഷയിൽ നല്ല സ്കോർ നേടിയിരിക്കണം.
അപേക്ഷ:
www.ntcltd.orgൽ ലഭിക്കുന്ന അപേക്ഷഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകൾക്കൊപ്പം അയക്കണം. National Textile Corporation Ltd, Post Bag No: 7 (Seven), Lodhi Road Head Post Office, New Delhi, Pin -110003 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. അവസാനതീയതി സെപ്റ്റംബർ 30. 300 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് www.ntcltd.org കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.