കോഴിക്കോട്: നീറ്റ് 2026ന് ഒരുങ്ങുന്ന വിദ്യാർഥികൾക്ക് സുവർണാവസരമൊരുങ്ങുന്നു. മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് വിദ്യാർഥികൾക്ക് 2 കോടിയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി മാധ്യമം-ഡോപ ഡോക്ടർ ചാംപ് സ്കോളർഷിപ് പ്രോഗ്രാം എത്തുകയാണ്. ജൂൺ 14, 15 തീയതികളിലാണ് സ്കോളർഷിപ് പരീക്ഷ നടക്കുക.
ഓൺലൈനായാണ് പരീക്ഷ നടക്കുക. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽനിന്ന് 60 ചോദ്യങ്ങളായിരിക്കും സ്കോളർഷിപ് പരീക്ഷയിൽ ഉണ്ടാവുക.
എല്ലാം മൾട്ടിപ്പ്ൾ ചോയ്സ് ചോദ്യങ്ങളായിരിക്കും. ഒരു മണിക്കൂറായിരിക്കും പരീക്ഷാ സമയം. നീറ്റിന് താൽപര്യമുള്ള ഏതൊരു വിദ്യാർഥിക്കും അപേക്ഷിക്കാം. ഉന്നതവിജയം നേടുന്നവർക്ക് വൻ തുക സ്കോളർഷിപ്പിനു പുറമെ ലാപ്ടോപ്പുകൾ, ടാബ് ലെറ്റുകൾ, മൊബൈൽ ഫോണുകൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങളാണ് ഒരുങ്ങുന്നത്.
നൂറിലധികം വിദ്യാർഥികൾക്ക് സമ്മാനങ്ങൾ ലഭിക്കും. പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കെല്ലാം ഡോപയിൽ നീറ്റ് കോച്ചിങ് ഫീസിൽ ഇളവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.