പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഇ.ശ്രീധരൻ സന്‍റർ ഫോർ ലൈഫ് സ്കിൽ എഡ്യൂകേഷൻ നടത്തുന്ന ഡിപ്ലോമ, സർടിഫിക്കറ്റ് കോഴ്സുകൾക്ക് ജനുവരി 10 വരെ അപേക്ഷിക്കാം. വ്യക്തിത്വ വികസനം ലക്ഷ്യമാക്കുന്ന കോഴ്സുകൾ സർവകലാശാലകളിൽ ആദ്യമാണ്.
വിദ്യാഭ്യാസ രംഗത്തും കോർപറേറ്റ് മേഖലയിലും പൊതുരംഗത്തും പ്രവർത്തിക്കുന്നവർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനം ചെയ്യുന്ന കോഴ്സാണിത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ കോഴ്സിന് ഡിഗ്രിയാണ് യോഗ്യത. ആറു മാസം നീണ്ടുനിൽക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പ്ലസ്ടുവാണ് യോഗ്യത.
80 സീറ്റുകളാണുള്ളത്. ജനുവരി 22ന് ക്ലാസുകൾ ആരംഭിക്കും. ക്ലാസുകൾ ഓൺലൈൻ വഴിയായിരിക്കും. വിശദ വിവരങ്ങൾക്ക്: www.cukerala.ac.in - അപേക്ഷ ഫോറം ലഭിക്കാൻ: https://docs.google.com/forms/d/e/1FAIpQLScTPH-RbaMyuUGYiTJ8mgvqRSEZ2X7goj4TkAHyImuH7oaDEw/viewform
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.