തിരുവനന്തപുരം: കെ.എ.എസിലെ മൂന്ന് സ്ട്രീമുകളിലായി റിപ്പോർട്ട് ചെയ്ത 105 ഒഴിവുകളിലേക്കുള്ള നിയമന ശിപാർശകൾ പി.എസ്.സി അംഗീകരിച്ചു. നവംബർ ഒന്നിന് പി.എസ്.സി ആസ്ഥാനത്തുെവച്ച് നിയമന ശിപാർശകൾ ഒരുമിച്ച് ഉദ്യോഗാർഥികൾക്ക് കൈമാറും.
ഇതോടൊപ്പം കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിൽ അഗ്രികൾച്ചർ ഓഫിസർ, പുരാവസ്തു വകുപ്പിൽ റിസർച്ച് ഓഫിസർ അടക്കം 36 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ച ചേർന്ന കമീഷൻ തീരുമാനിച്ചു. ലാൻഡ് റവന്യൂ വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് - സെലക്ഷൻ േഗ്രഡ് (പട്ടികജാതി-വർഗം), പി.എസ്.സിയിൽ ഓഫിസ് സൂപ്രണ്ട് (പട്ടികജാതി-വർഗം), കേരള പൊലീസിൽ അസി. സബ് ഇൻസ്പെക്ടർ (പട്ടികവർഗം), കേരള പൊലീസ് സബോർഡിനേറ്റ് സർവിസിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ- പട്ടികവർഗം), കേരള പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയൻ) ആംഡ് പൊലീസ് അസി. സബ് ഇൻസ്പെക്ടർ (പട്ടികവർഗം), വിവിധ ജില്ലകളിൽ പൊലീസ് സർവിസിൽ പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗം), പാലക്കാട്, മലപ്പുറം ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസി. േഗ്രഡ് -2 (പട്ടികവർഗം), വിവിധ ജില്ലകളിൽ കേരള പൊലീസ് സർവിസിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) (പട്ടികജാതി/പട്ടികവർഗം), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലർക്ക് (ഡി.എ.-ഓർത്തോ മോഡറേറ്റ്), കെ.ടി.ഡി.സി ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ തുടങ്ങിയ തസ്തികയിലേക്കുള്ള പ്ലസ് ടുതല മുഖ്യപരീക്ഷ അർഹതാ പട്ടിക പ്രസിദ്ധീകരിക്കും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് പ്രഫസർ (അനാട്ടമി) ഓൺലൈൻ പരീക്ഷ നടത്താനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.