ഇന്ത്യൻ ബാങ്ക് വിളിക്കുന്നു: 312 സ്‍പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ബാങ്കിൽ സ് കെയിൽ I-IV മാനേജ്മെന്റ് കേഡറുകളിൽ സ്‍പെഷലിസ്റ്റ് ഓഫിസറാകാം. ക്രഡിറ്റ്, അക്കൗണ്ട്സ്, റിസ്ക് മാനേജ്മെന്റ്, പോർട്ട്ഫോളിയോ മാനേജ്മെന്റ്, സെക്ടർ സ്‍പെഷലിസ്റ്റ്, 'ഡേറ്റാ അനലിസ്റ്റ്, സ്റ്റാറ്റിസ്റ്റീഷ്യൻ, ഇക്കണോമിസ്റ്റ്, ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് സെക്യൂരിറ്റി ഓഫിസർ, കോർപറേറ്റ് കമ്യൂണിക്കേഷൻ, ഡീലർ-ഫോറെക്സ്/ഡൊമസ്റ്റിക്, ഐ.ടി മുതലായ സ്‍പെഷലൈസേഷനുകളിൽ അസിസ്റ്റന്റ് മാനേജർ, മാനേജർ, സീനിയർ മാനേജർ, ചീഫ് മാനേജർ ഉൾപ്പെടെ 60 തസ്തികകളിലായി 312 ഒഴിവുകളാണുള്ളത്. (ജനറൽ128, ഒ.ബി.സി 79, ഇ.ഡബ്ല്യൂ.എസ് 29, എസ്.സി 45, എസ്.ടി 31, പി.ഡബ്ല്യൂ.ബി.ഡി 11).

ഓരോ തസ്തികയിലും ലഭ്യമായ ഒഴിവുകൾ, യോഗ്യത, സെലക്ഷൻ നടപടി, ശമ്പളം അടക്കമുള്ള വിജ്ഞാപനം www.indianbank.inൽ. സി.എ/ഐ.സി.ഡബ്ല്യു.എ, എം.ബി.എ, ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഡേറ്റ സയൻസ്/മെഷീൻ ലേണിങ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എം.എ/എം.എസ്.സി (ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്), ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കെമിക്കൽ/ടെക്സ്റ്റൈൽ/പൊഡക്ഷൻ/സിവിൽ), മാസ്റ്റേഴ്സ് ഡിഗ്രി (മാസ് കമ്യൂണിക്കേഷൻ/ജേണലിസം) ഉൾപ്പെടെയുള്ള യോഗ്യതകളും ബന്ധപ്പെട്ട മേഖലകളിൽ 3-7 വർഷം വരെ എക്സ്പീരിയൻസും ഉള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളുമുണ്ട്.

പ്രായപരിധി 23-35/40 . സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷാഫീസ് 850 രൂപ. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 175 രൂപ മതി. ഡബിറ്റ്/ക്രഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് വഴി ഫീസ് അടക്കാം. അപേക്ഷ ഓൺലൈനായി ജൂൺ 14നകം.

തിരുവനന്തപുരം, കൊച്ചി, കവരത്തി, ബംഗളൂരു, ഹുബ്ബള്ളി, ചെന്നൈ, മധുര, തിരുനൽവേലി ഉൾപ്പെടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽവെച്ച് ഓൺലൈൻ ടെസ്റ്റ്/ഇന്റർവ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്. 

Tags:    
News Summary - Indian Bank Recruitment 2022: Applications Invited For 312 Specialist Officer Posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.