ഭാരത്​ ഹെവി ഇലക്​ട്രിക്കൽസ്​ ലിമിറ്റഡിൽ 28 ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ

ഭാരത്​ ഹെവി ഇലക്​ട്രിക്കൽസ്​ ലിമിറ്റഡ്​ (ഭെൽ) ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാരെ തേടുന്നു. ഒഴിവുകൾ-28. ഇനി പറയുന്ന സ്​ഥലങ്ങളിലെ ആശുപത്രി/ഡിസ്​പെൻസറികളിലാണ്​ നിയമനം -ഹരിദ്വാർ: ഒഴിവുകൾ -5, ഭോപാൽ -1, തൃച്ചി -4, ഹൈദരാബാദ്​-5, ​ഝാൻസി -2, റാണി​െപ്പട്ട്​ -1, ചെന്നൈ -1, രുദ്രാപുർ-1, വിശാഖപട്ടണം-1, ജഗദീഷ്​പുർ-1, ന്യൂഡൽഹി-2, ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർക്ക്​ 4 ഒഴിവുകൾ സംവരണം ചെയ്​തിരിക്കുന്നു.​ പ്രതിമാസം 83,000 രൂപ ശമ്പളം.

യോഗ്യത: അംഗീകൃത എം.ബി.ബി.എസ്​ ബിരുദവും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. മെഡിക്കൽ കൗൺസിലിൽ രജിസ്​റ്റർ ചെയ്​തിരിക്കണം. ഇ​േൻറൺഷിപ്​​ ട്രെയ്​നിങ്​ പ്രവൃത്തി പരിചയമായി പരിഗണിക്കില്ല.പ്രായപരിധി 37 വയസ്സ്​. ഒ.ബി.സി നോൺക്രീമിലെയർ/പട്ടികജാതി-വർഗം/ഭിന്നശേഷിക്കാർ/വിമുക്​തഭടന്മാർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക്​ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്​. അപേക്ഷാഫീസ്​ 300 രൂപ. ​െഡബിറ്റ്​ /െക്രഡിറ്റ്​ കാർഡ്​, നെറ്റ്​ ബാങ്കിങ്​വഴി ഓൺലൈനായി അടക്കാം. എസ്​.സി/എസ്​.ടി/പി.ബ്ല്യു.ഡി വിഭാഗങ്ങൾക്ക്​ ഫീസില്ല. https://Careers.bhel.inൽനിന്നും ഡൗൺലോഡ്​ ചെയ്​ത്​ നിർദേശാനുസരണം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. നവംബർ 25 വരെ സ്വീകരിക്കും.

മെറിറ്റടിസ്​ഥാനത്തിൽ വ്യക്​തിഗത അഭിമുഖം നടത്തിയാണ്​ തെരഞ്ഞെടുപ്പ്​. കൂടുതൽ വിവരങ്ങൾ വിജ്​ഞാപനത്തിൽ​.

Tags:    
News Summary - In Bharat Heavy Electricals Limited 28 General Duty Medical Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.