കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി- ലിമിറ്റഡ് പ്രവൃത്തിപരിചയമുള്ള എൻജിനീയർമാരെയും അസിസ്റ്റൻറ് കെമിസ്റ്റുകളെയും റിക്രൂട്ട് ചെയ്യുന്നു. എൻജിനീയർ തസ്തികയിൽ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെേൻറഷൻ ബ്രാഞ്ചുകളിലായി 250 ഒഴിവും അസിസ്റ്റൻറ് കെമിസ്റ്റ്സ് തസ്തികയിൽ 25 ഒഴിവുമാണുള്ളത്. വിജ്ഞാപനം www.ntpccareers.netൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഒാൺലൈനായി ജൂലൈ 31നകം സമർപ്പിക്കണം. അപേക്ഷ ഫീസ് 300 രൂപ. sc/st/pwd/വിമുക്തഭടന്മാർ, വനിതകൾ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് ഫീസില്ല.
യോഗ്യത: എൻജിനീയർ ഇ-2 ഗ്രേഡ് (ശമ്പളനിരക്ക് 50,000-1,60,000 രൂപ) ബന്ധപ്പെട്ട/അനുബന്ധ ബ്രാഞ്ചിൽ 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം. sc/st/pwd വിഭാഗക്കാർക്ക് മിനിമം പാസ്മാർക്ക് മതി. എക്സിക്യൂട്ടിവ് തസ്തികയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 30 വയസ്സ്.
അ
സിസ്റ്റൻറ് കെമിസ്റ്റ് തസ്തികക്ക് (ശമ്പള നിരക്ക് 40,000-1,40,000 രൂപ) എം.എസ്സി കെമിസ്ട്രി മൊത്തം 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. sc/st/pwd വിഭാഗങ്ങൾക്ക് പാസ് മാർക്ക് മതി. ബന്ധപ്പെട്ട മേഖലയിൽ എക്സിക്യൂട്ടിവ്/സൂപ്പർവൈസറി തസ്തികയിൽ മൂന്നുവർഷത്തെപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്സ്.
സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും. അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം. മെഡിക്കൽ ഹെൽത്ത് ഫിറ്റ്നസ് ഉണ്ടാകണം.
എൻജിനീയർ തസ്തികയിൽ ഇലക്ട്രിക്കൽ ബ്രാഞ്ചിൽ 75, മെക്കാനിക്കൽ 115, ഇലക്ട്രോണിക്സ് 30, ഇൻസ്ട്രുമെേൻറഷൻ 30 എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾ www.ntpccareer.netൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.