കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് കോഴിക്കോടിെൻറ (ഐ.എം.എം.കെ) ബിസിനസ് ലീഡർഷിപ്പ് എം.ബി.എയുടെ ആദ്യബാച്ചിലെ വിദ്യാർഥികൾക്കെല്ലാം മികച്ച ജോലി വാഗ്ദാനം. 65 പേരുള്ള ബാച്ചിൽ 46.14 ലക്ഷം രൂപയാണ് ഒരു വിദ്യാർഥിക്ക് ലഭിച്ച ഏറ്റവും കൂടുതലുള്ള വാർഷിക ശമ്പളം. ശരാശരി 24.20 ലക്ഷം രൂപയാണ് വാർഷിക ശമ്പളം കമ്പനികൾ വാഗ്ദാനം ചെയ്തത്.
39 കമ്പനികൾ പ്ലേസ്മെൻറിൽ പങ്കെടുത്തു. 25 ശതമാനം പേർക്കും കൺസൽട്ടിങ് കമ്പനിയിലാണ് ജോലി ലഭിച്ചത്. ജനറൽ മാനേജ്മെൻറ് 18ഉം ഓപറേഷൻസ്- സപ്ലൈ ചെയിൻ, ഫിനാൻസ് കമ്പനികൾ 15 ശതമാനം വീതവും പേർക്ക് ജോലി നൽകി.
ഐ.ടി, അനലിറ്റിക്സ് കമ്പനികളിൽ പത്ത് ശതമാനം പേർക്കും ജോലി കിട്ടി. അക്സഞ്ച്വർ സ്ട്രാറ്റജി, ആമസോൺ, ആക്സിസ് ബാങ്ക്, ബാർേക്ലയ്സ്, കോഗ്നിസൻറ്, ഐ.ബി.എം, ഇൻഫോസിസ് തുടങ്ങിയ കമ്പനികൾ പ്ലേസ്മെൻറിൽ പങ്കെടുത്തു. കോവിഡ് കാലത്തെ തിരിച്ചടികൾക്കിടയിലും ആദ്യ ബാച്ച് ബിസിനസ് ലീഡർഷിപ്പ് എം.ബി.എ വിദ്യാർഥികൾക്ക് മികച്ച ജോലി ഉറപ്പായെന്ന് ഐ.എം.എം.കെ ഡയറക്ടർ പ്രഫ. ദേബാഷിശ് ചാറ്റർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.