എ.ഐ തൊഴിൽ സാധ്യതകളെ ബാധിക്കുമെന്ന് 70 ശതമാനം ഇന്ത്യൻ ബിരുദധാരികളും ഭയപ്പെടുന്നു -സർവേ

ന്യൂഡൽഹി: നിർമിത ബുദ്ധി (എ.ഐ) അവശ്യ തെഴിൽ സാധ്യതയെ ഇല്ലാതാക്കുമെന്ന ആശങ്കയില ഇന്ത്യയിലെ ബിരുദ വിദ്യാർഥികൾ. തങ്ങൾ നടത്തിയ സാമ്പിൾ സർവേയിൽ പങ്കെടുത്ത 70 ശതമാനം ബിരുദധാരികളും ഇങ്ങനെ കരുതുന്നുവെന്ന് നിക്ഷേപ പ്രൊഫഷണലുകളുടെ ആഗോള സംഘടനയായ സി.എഫ്.എ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. അതേസമയം, എ.ഐയിലോ ഓട്ടോമേഷൻ ഉപകരണങ്ങളിലോ പ്രാവീണ്യം നേടുന്നത് തങ്ങളുടെ കരിയർ സാധ്യതകൾ വർധിപ്പിക്കുമെന്ന് 92 ശതമാനം പേരും അഭിപ്രായപ്പെട്ടു.

സി.എഫ്.എ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ‘ഗ്ലോബൽ ഗ്രാജുവേറ്റ് ഔട്ട്‌ലുക്ക് സർവേ 2025’ൽ ഇന്ത്യയിൽ നിന്നുള്ള 1,250 പേർ ഉൾപ്പെടെ 9,000ത്തിലധികം പുതിയ ബിരുദധാരികളിൽ നിന്ന് കരിയർ ട്രെൻഡുകൾ, ആത്മവിശ്വാസത്തിന്റെ നിലവാരം, മേഖലാ മുൻഗണനകൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ശേഖരിച്ചു. 

50 ശതമാനത്തിലധികം പേർക്ക് എ.ഐ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിലും 56 ശതമാനം പേർ സോഫ്റ്റ് സ്കില്ലുകൾക്ക് പുറമേ എ.ഐ കഴിവുകൾ ഉണ്ടായിരിക്കുന്നത് തൊഴിൽ വിപണിയിൽ മുൻതൂക്കം നൽകുമെന്ന് കരുതുന്നു.

എ.ഐ കരിയറുകളിലുള്ള താൽപര്യം സ്ഥിരവളർച്ച കാണിക്കുന്നുവെന്നും സർവെ പറയുന്നു. 2024 ൽ 59 ശതമാനത്തിൽ നിന്ന് ഈ വർഷം അത് 63 ശതമാനമായി വളർന്നു. ഭാവിയുമായി കൂടുതൽ പൊരുത്തപ്പെടുന്ന മേഖലകളിലേക്കുള്ള നിർണായകമായ ഒരു വഴിത്തിരിവിനെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് സി.എഫ്.​എ റിപ്പോർട്ട് ഊന്നിപ്പറഞ്ഞു.

ഈ തലമുറക്ക് എ.ഐ ഇനി ഒരു ഓപ്ഷൻ മാത്രമല്ല. പ്രൊഫഷനൽ വളർച്ചക്ക് അത് എത്രത്തോളം അനിവാര്യമാണെന്ന് അവർക്കറിയാം. പ്രസക്തമായ കഴിവുകൾ നേടുന്നതിനായി അവർ ആഗ്രഹിക്കുന്നു -സി.എഫ്.എ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കൺട്രി ഹെഡ് ആരതി പോർവാൾ പറഞ്ഞു.

തുടർച്ചയായി മൂന്ന് വർഷമായി ബിരുദധാരികളുടെ കരിയർ മുൻഗണനകളുടെ പട്ടികയിൽ ധനകാര്യ മേഖല ഒന്നാം സ്ഥാനത്ത് തുടരുന്നുവെന്ന് റിപ്പോർട്ട് ആവർത്തിച്ചു.  38 ശതമാനം പേർ ഈ മേഖലയിലാണ് ഏറ്റവും കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. പിന്നാലെ ഐ.ടി (32 ശതമാനം), വിദ്യാഭ്യാസം (21 ശതമാനം) എന്നിവയുമുണ്ട്.

Tags:    
News Summary - 70% graduates fear AI will hurt job prospects: CFA survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.