എൻ.എച്ച്.പി.സി ലിമിറ്റഡ് ഇനിപറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനി എൻജിനീയർ- സിവിൽ ഒഴിവുകൾ -136, ഇലക്ട്രിക്കൽ -41, മെക്കാനിക്കൽ -108, യോഗ്യത- 60 ശതമാനം മാർക്കോടെ റെഗുലർ എൻജിനീയറിങ് ബിരുദം. ഗേറ്റ്- 2022 സ്കോർ നേടിയിരിക്കണം.
ട്രെയിനി ഓഫിസർ- ഫിനാൻസ്, ഒഴിവുകൾ -99, എച്ച്.ആർ -14, ലോ (നിയമം) -3, -യോഗ്യത ഫിനാൻസ്: ബിരുദം + CA/CMA; എച്ച്.ആർ- MBA/PGDM (HR) HRM/PMXIR) അല്ലെങ്കിൽ MSW (PM & IR) അല്ലെങ്കിൽ MHROD (60 ശതമാനം മാർക്കിൽ കുറയരുത്). യു.ജി.സി നെറ്റ് ഡിസംബർ 21/ജൂൺ 2022 യോഗ്യത നേടിയിരിക്കണം.
ട്രെയിനി ഓഫിസർ (ലോ)- യോഗ്യത- LCB/ഇന്റഗ്രേറ്റഡ് LLB (60 ശതമാനം മാർക്കിൽ കുറയരുത്). ക്ലാറ്റ് -2022 യോഗ്യത വേണം.
പ്രായപരിധി 30. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിജ്ഞാപനം www.nhpcindia.com/Careersൽ. ഫീസ് 295 രൂപ. SC/ST/PWBD/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനായി ജനുവരി 25 വരെ അപേക്ഷിക്കാം. നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം ഉൾപ്പെടെയുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുമ്പോൾ 50,000-1,60,000 രൂപ ശമ്പളനിരക്കിൽ എൻജിനീയർ/ഓഫിസറായി നിയമിക്കും. 15 ലക്ഷം രൂപയാണ് വാർഷിക ശമ്പളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.