കേരള പോസ്റ്റൽ സർക്കിളിൽ ആർ.എം.എസ് ഉൾപ്പെടെ വിവിധ ഡിവിഷനുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർമാരെയും (BPM) അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർമാരെയും (ABPM) ഗ്രാമീൺ ഡാക് സേവകരെയും തെരഞ്ഞെടുക്കുന്നു. കരാർ നിയമനമാണ്. 2203 ഒഴിവുകൾ. വിജ്ഞാപനം https://indiapostgdsonline.gov.inൽ.
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. 10ാം ക്ലാസുവരെയെങ്കിലും പ്രാദേശിക/മലയാളഭാഷ പഠിച്ചിരിക്കണം. സൈക്കിൾ/മോട്ടോർ സൈക്കിൾ/സ്കൂട്ടർ സവാരി അറിഞ്ഞിരിക്കണം. പ്രായപരിധി 18-40. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷ ഫീസ് 100 രൂപ. പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തരം ഓൺലൈനായി ഫീസ് അടക്കാം. അപേക്ഷ https://indiapostgdsonline.gov.inൽ ഓൺലൈനായി സമർപ്പിക്കാം. ജൂൺ അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. ഒന്നിലധികം ഡിവിഷനുകളിലേക്ക് അപേക്ഷിക്കാം.
എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയുടെ മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ് സെലക്ഷൻ. ഉയർന്ന യോഗ്യതകൾക്ക് വെയ്റ്റേജില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ദിവസം നാലു മണിക്കൂറിൽ കുറയാതെ സേവനമനുഷ്ഠിക്കണം. BPMന് 12,000 രൂപയും ABPM/ഡാക് സേവകിന് 10,000 രൂപയുമാണ് ശമ്പളം. മറ്റാനുകൂല്യങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.