കോഫി രുചിക്കാം. ഗുണനിലവാരം വിലയിരുത്താം. ഇതിലൂടെ മികച്ച കരിയറിലെത്താം. ഇന്ത്യൻ കോഫി ഇൻഡസ്ട്രിയൽ കോഫി ക്വാളിറ്റി വിലയിരുത്തുന്ന മാനേജീരിയൽ തസ്തികകളിലേക്ക് കടന്നുെചല്ലാൻ അനുയോജ്യമായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെൻറ് (PGDCQM) പ്രോഗ്രാമിൽ ഇക്കൊല്ലത്തെ പ്രവേശനത്തിന് കോഫിബോർഡ് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ആഗസ്റ്റ് 14 വരെ അപേക്ഷകൾ സ്വീകരിക്കും.
മൂന്ന് സെമസ്റ്ററുകളിലായി നടത്തുന്ന PGDCQM കോഴ്സിെൻറ പഠന കാലാവധി 12 മാസമാണ്. ‘Coffee Taster’ ആകുന്നതിനാവശ്യമായ പ്രത്യേക പരിജ്ഞാനവും നൈപുണ്യവുമാണ് ഇൗ കോഴ്സിലൂടെ ലഭ്യമാകുക. കോഫി കൾട്ടിവേഷൻ പ്രാക്ടീസസ്, കോഫി മാർക്കറ്റ് ക്വാളിറ്റി ഇവാലുവേഷൻ ടെക്നിക്സ്, ക്വാളിറ്റി അഷ്വറൻസ് സിസ്റ്റംസ് മുതലായവയും പഠിപ്പിക്കും. സെപ്റ്റംബറിലാണ് കോഴ്സ് ആരംഭിക്കുന്നത്.
ബംഗളൂരുവിനടുത്ത് ചിക്കമംഗളൂരിലെ CCRIയിൽ വെച്ചാണ് കോഴ്സ് നടത്തുന്നത്. ആദ്യ ട്രൈസെമസ്റ്റർ പഠന കാലയളവിൽ പഠിതാക്കൾക്ക് താമസസൗകര്യം സൗജന്യമായി നൽകും. തുടർന്നുള്ള കാലയളവിൽ വിദ്യാർഥികൾ ബംഗളൂരുവിൽ താമസസൗകര്യം സ്വയം കണ്ടെത്തണം. മൊത്തം കോഴ്സ് ഫീസ് രണ്ടരലക്ഷം രൂപയാണ്.
യോഗ്യത: ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോസയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, എൻവയൺമെൻറൽ സയൻസ്, അഗ്രിക്കൾചറൽ സയൻസ് എന്നീ വിഷയങ്ങളിൽ ബാച്ലേഴ്സ് ഡിഗ്രി.
കോഫി ഇൻഡസ്ട്രി/ പ്ലാേൻറഷൻ/ എക്സ്പോർട്ട് മുതലായ സംരംഭങ്ങൾ സ്പോൺസർ ചെയ്യപ്പെടുന്നവർക്ക് മുൻഗണന ലഭിക്കും.
അക്കാദമിക് മെറിറ്റ് പേഴ്സനൽ ഇൻറർവ്യൂ, സെൻസറി ഇവാല്വേഷൻ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷ ഫോറം ഉൾപ്പെടെ വിശദവിവരങ്ങൾ www.indiacoffee.org എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ബംഗളൂരുവിൽ കോഫി ബോർഡിൽനിന്ന് നേരിട്ടും അപേക്ഷേഫാറം വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം Coffee Board IEBR Accountൽ മാറാവുന്ന 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്, സ്വന്തം വിലാസമെഴുതിയ 9"X6" വലുപ്പമുള്ള ഒരു കവർ എന്നിവ ഉള്ളടക്കം ചെയ്യണം. അപേക്ഷകൾ അയക്കേണ്ട വിലാസം Divisional Head (Coffee Quality) Coffee Board , No-1 Dr. B.R. Ambedkar Veedhi Bangalure 560001.
ഇൻറർവ്യൂവും സെലക്ഷനും ആഗസ്റ്റ് 30ന് നടക്കും.
വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യൻ കോഫി ഇൻഡസ്ട്രീയിലും എക്സ്പോർട്ട് ഡിവിഷനിലും കോഫി ഉൽപാദന മേഖലയിലും മറ്റും ക്വാളിറ്റി മാനേജ്മെൻറ് വിഭാഗത്തിൽ തൊഴിൽ സാധ്യതയുണ്ട്.
കോഫി ഉൽപാദകർക്കും കയറ്റുമതിക്കാർക്കും ഗുണനിലവാരം വിലയിരുത്തി മാത്രമേ വ്യവസായത്തിൽ പങ്കാളിയാവാൻ കഴിയുകയുള്ളൂവെന്നതിനാൽ കോഫി ക്വാളിറ്റി മാനേജ്മെൻറ് പഠനത്തിന് പ്രസക്തിയുണ്ട്. വെബ്സൈറ്റ് www.indiacoffee.org
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.