സെൻട്രൽ പവർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 110 ഒഴിവുകൾ

അപേക്ഷ ഒക്ടോബർ 12നകം

കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള സെൻട്രൽ പവർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 12 വരെ അപേക്ഷ സ്വീകരിക്കും.

തസ്തികകളും ഒഴിവും:

എൻജിനീയറിങ് ഓഫിസർ ഗ്രേഡ്-I, ശമ്പളനിരക്ക് 44900-1,42,400 രൂപ (ഒഴിവുകൾ- ഇലക്ട്രിക്കൽ -7, സിവിൽ -1).

യോഗ്യത: ബന്ധപ്പെട്ട ശാഖയിൽ ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോറും. പ്രായപരിധി 30 വയസ്സ്.

എൻജിനീയറിങ് അസിസ്റ്റന്റ്, ശമ്പളനിരക്ക് 35400-1,12,400 രൂപ. (ഒഴിവുകൾ- ഇലക്ട്രിക്കൽ -10, മെക്കാനിക്കൽ -1) യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്റ്റ്ക്ലാസ് ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും, പ്രായപരിധി 35 വയസ്സ്.

സയന്റിഫിക് അസിസ്റ്റന്റ്- ശമ്പളനിരക്ക് 35,400-1,12,400 രൂപ. (ഒഴിവുകൾ -2) യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.എസ്.സി (കെമിസ്ട്രി), ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം, പ്രായപരിധി 35 വയസ്സ്.

ടെക്നീഷ്യൻ ഗ്രേഡ്-1, ശമ്പളനിരക്ക് -19,900-63,200 രൂപ (ഒഴിവുകൾ -ഇലക്ട്രിക്കൽ 7, മെക്കാനിക്കൽ -2). യോഗ്യത: ബന്ധപ്പെട്ട ​ട്രേഡിൽ ഐ.ടി.ഐ പാസായ സർട്ടിഫിക്കറ്റ്, പ്രായപരിധി 28 വയസ്സ്.

ടെക്നിക്കൽ അറ്റൻഡന്റ് ഗ്രേഡ്-1, ശമ്പളനിരക്ക് -18,000-56,900 രൂപ (ഒഴിവുകൾ -37). യോഗ്യത: മെട്രിക്കുലേഷൻ / എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഇലക്ട്രിക്കൽ/ മെക്കാനിക്കൽ ദ്വിവത്സര ട്രേഡിൽ ഐ.ടി.ഐ, സർട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായപരിധി 30 വയസ്സ്.

അസിസ്റ്റന്റ് ഗ്രേഡ്-II, ശമ്പളനിരക്ക് -25,500-81,100 രൂപ. (ഒഴിവുകൾ- 29). യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.എ/ ബി.എസ് സി / ബി.കോം/ ബി.ബി.എ/ ബി.സി.എ ബിരുദവും നീലിറ്റ് ബേസിക് കമ്പ്യൂട്ടർ കോഴ്സ് ഗ്രേഡ് ബി സർട്ടിഫിക്കറ്റും. പ്രായപരിധി 30 വയസ്സ്.

മൾട്ടി-ടാസ്കിങ് സ്റ്റാഫ് ഗ്രേഡ്-I (വാച്ച് ആൻഡ് വാർഡ് ഡ്യൂട്ടീസ്) വിമുക്ത ഭടന്മാർക്ക് സംവരണം. ശമ്പളനിരക്ക് 18,000-56,900 രൂപ. (ഒഴിവുകൾ -14). യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 25 വയസ്സ്.

വിശദ വിവരങ്ങൾ: https://cpri.res.in/

Tags:    
News Summary - 110 vacancies at Central Power Research Institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.