പാലക്കാട്: ആഞ്ഞിലി മരത്തിൽ കടഞ്ഞ കാലും അക്കേഷ്യയിൽ മിനുസ്സപ്പെടുത്തിയ പലകയുമായി മരപ്പണിയിൽ ശ്രദ്ധേയയായി അലീന. സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ മരപ്പണി വിഭാഗത്തിൽ സാധാരണയായി കാണാറുള്ള മേശ, കസേര, സ്റ്റൂൾ, ബെഞ്ച്, ഡസ്ക് ഫോൾഡിങ് എന്നിവയിൽനിന്ന് തികച്ചും വ്യത്യസ്തവും ആകർഷകവുമായിരുന്നു തിരുവനന്തപുരം നെയ്യാറ്റിൻകര ജി.ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിനിയായ അലീനയുടെ ഡൈനിങ് ടേബിൾ.
റീൽസ് കണ്ടുപഠിച്ചാണ് മധ്യഭാഗത്ത് മടക്കിവെക്കാവുന്ന ഓവൽ ആകൃതിയിലുള്ള ഡൈനിങ് ടേബിൾ നിർമിച്ചതെന്ന് അലീന പറഞ്ഞു. മാർഗനിർദേശങ്ങൾ നൽകിയത് മരപ്പണിക്കാരനായ അച്ഛൻ സുരേന്ദ്രനാണ്. സുരേന്ദ്രന്റെയും ഗ്ലാഡിസ് സ്റ്റെല്ലയുടെയും ഏക മകളാണ് അലീന.
ഡൈനിങ് ടേബിളിന് പുറമെ തേക്കിന്റെ റീപ്പറും ആഞ്ഞിൽ കാലുമായി രണ്ട് കസേരകളും ആഞ്ഞിൽ കൊണ്ടുതന്നെ സ്റ്റൂളും അലീന നിർമിച്ചു. കഴിഞ്ഞ വർഷം ആദ്യമായി മത്സരിച്ച അലീന സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. മത്സരത്തിന് വേണ്ടി മാത്രമാണ് മരപ്പണി പഠിച്ചതെന്ന് അലീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.