പാലക്കാട്: കൊച്ചി മെട്രോ ട്രെയിൻ കണ്ടിട്ടുള്ളവരായിരിക്കും നമ്മളിൽ ഏറെപ്പേരും. എന്നാൽ, അതിലും മികച്ചതും ചെലവ് ചുരുങ്ങിയതും തികച്ചും വ്യത്യസ്തവുമാണ് തങ്ങൾ അവതരിപ്പിച്ച ‘സോളാർ പവേർഡ് ട്രാക്ക് ലെസ് സെമി മാഗ്നറ്റിക് മെട്രോ’ എന്ന് കോട്ടയം മരങ്ങാട്ടുപിള്ളി സെന്‍റ് തോമസ് എച്ച്.എസിലെ ഡെവീന സിബി, അൽവീന ജോമോൻ എന്നിവർ പറയുന്നു. ഈ മെട്രോയിൽ പാളങ്ങളില്ല, തൂണുകൾ മാത്രമേയുള്ളൂ.
തൂണുകളിലും ട്രെയിനിന്റെ അടിയിലും ക്രമീകരിച്ചിട്ടുള്ള മാഗ്നെറ്റുകൾ വഴിയാണ് ഓടുക. സമാന ധ്രുവങ്ങൾ അഭിമുഖമായി വെച്ചിരിക്കുന്നതുകൊണ്ട് ഫ്രിക്ഷനും വരില്ല.
ഇതുമൂലം അതിവേഗത്തിൽ ഓടാനാകും. തൂണുകളുടെ മുകളിൽ സ്ഥാപിച്ച സോളാർ പാനലിൽനിന്നും എനർജി ബാറ്ററിയിലേക്ക് സംഭരിക്കുന്ന സൗരോർജം, തൂണുകളിലെ മെറ്റലിക് ചാനൽ വഴി ട്രെയിനിനുള്ളിലെ അതിവേഗ ഫാനിൽ എത്തുന്നു. ഫാൻ അമിതവേഗത്തിൽ കറങ്ങുന്നത് വഴി ട്രെയിൻ മുന്നോട്ടുനീങ്ങും. കൂടാതെ, ട്രെയിനിനു മുന്നിൽപെട്ട് ഉണ്ടാകുന്ന അപകടങ്ങൾ തടയാൻ സെൻസർ സംവിധാനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.