ദുബൈ മാൾ
‘ദ’ പോയി; ദുബൈ മാളിന്റെ പേരിൽ മാറ്റം
ദുബൈ: എമിറേറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഷോപ്പിങ് സെൻററായ ദ ദുബൈ മാളിന്റെ പേരിൽ ചെറിയ മാറ്റം. ‘ദ ദുബൈ മാൾ’ എന്നത് ‘ദുബൈ മാൾ’ എന്നുമാത്രമായിരിക്കും ഇനിമുതൽ ഉപയോഗിക്കുകയെന്ന് അധികൃതർ വെളിപ്പെടുത്തി. ടിക്ടോക്കിലൂടെയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവന്നത്.
14 വർഷത്തെ പഴക്കമുള്ള മാളിന്റെ പേരിൽ ആദ്യമായാണ് മാറ്റമുണ്ടാകുന്നത്. ‘പുതിയ പേര്, പക്ഷേ എപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട മാൾ’ എന്ന കാപ്ഷനോടെയാണ് മാറ്റം പ്രഖ്യാപിച്ചത്. ചിലർ മാറ്റത്തെ പിന്തുണച്ചപ്പോൾ മറ്റു ചിലർ മാറ്റം അനാവശ്യമാണെന്ന് ടിക്ടോക്കിൽ പ്രതികരണം അറിയിച്ചു.
മാളിന്റെ ടിക് ടോക്ക്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പുതിയ പേര് ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ലോകത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന റീട്ടെയിൽ, ലൈഫ്സ്റ്റൈൽ ഡെസ്റ്റിനേഷനാണ് ദുബൈ ഡൗൺടൗണിലെ ദുബൈ മാളെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. പ്രതിവർഷം 10 കോടിയിലധികം സന്ദർശകരാണ് ഇവിടെയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.