നിഷ്‌ക മൊെമന്റ്സ് ജ്വല്ലറി ചെയർമാൻ നിഷിൻ തസ്ലിം തമന്ന ഭാട്ടിയക്കൊപ്പം

നിഷ്ക മൊമെന്‍റ്സ് ജ്വല്ലറിയുടെ യു.എ.ഇ ബ്രാൻഡ് ഫേസായി തമന്ന

ദുബൈ: നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യു.എ.ഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം തമന്ന ഭാട്ടിയയെ പ്രഖ്യാപിച്ചു. അഞ്ച്ലോ കോത്തര ആഭരണ ഷോറൂമുകളാണ് ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിലായി നിഷ്കക്കുള്ളത്. 2040 ആകുമ്പോഴേക്കും ലോകത്തിന്റെ വിവിധ കോണുകളിലായി 100 ഷോറൂമുകളുമായി ലോകോത്തര ജ്വല്ലറി ബ്രാൻഡായി വളരുകയാണ് നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ സ്വപ്നപദ്ധതി.

നിഷ്കയുടെ ഇന്ത്യയിലേക്കുള്ള വളർച്ചയുടെ ആദ്യപടിയായി രാജ്യത്തെ ആദ്യ ഷോറൂം കോഴിക്കോട് മാവൂർ റോഡിലും യു.എ.ഇയിലെ പുതിയ ഷോറൂം ബർ ദുബൈയിലെ മീന ബസാറിലും ഉടൻ തമന്ന ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ നിഷിൻ തസ്ലിം അറിയിച്ചു.

Tags:    
News Summary - Tamannaah is the UAE brand face of Nishka Moments Jewellery.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.