അറുവുശാലകൾക്കെതിരായ യോഗിയുടെ  നടപടി;  നേട്ടം കൊയ്​ത്​ വൻകിട മാംസകമ്പനികൾ​

മുംബൈ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അനധികൃതമായ അറവുശാലകളുടെ നിരോധനം ഗുണകരമായത് രാജ്യത്തെ വൻകിട മാംസ കമ്പനികൾക്ക്. യോഗിയുടെ തീരുമാനത്തിന് ശേഷം പല വൻകിട മാംസകമ്പനികളുടെയും ഒാഹരി വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്.

പൗൾട്ടറി ഫാം കമ്പനിയായ വെൻകീസിെൻറ ഒാഹരി വിലയിൽ വൻ വർധനായാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. ഏപ്രിൽ മാസത്തിെൻറ തുടക്കത്തിൽ 834 രൂപയുണ്ടായിരുന്ന വെൻകീസിെൻറ ഒാഹരി വില നിലവിൽ 1300 രൂപയിൽ കൂടതാലാണ്. യോഗിയുടെ നേതൃത്വത്തിലുള്ള സർക്കാർ അനധികൃത അറവുശാലകൾ പൂട്ടിയതോടെ വൻ കമ്പനികൾക്ക് അത് നേട്ടമാവുകയായിരുന്നുവെന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ. ഇത്തരം ചെറുകിട കമ്പനികളിൽ നിക്ഷേപിക്കാൻ വിദേശ നിക്ഷേപകർ പോലും ഇപ്പോൾ താൽപ്പര്യം കാണിക്കുന്നുണ്ട്.

എന്നാൽ യു.പിയിലെ ഇറച്ചികോഴിയുടെ വിലയിൽ വൻ വർധനായാണ് കഴിഞ്ഞ കുറെ ആഴ്ചകളായി രേഖപ്പെടുത്തുന്നത്. 180 രൂപയിൽ നിന്ന് 240 രൂപ വരെ ഇറച്ചി കോഴിയുടെ വില വർധിച്ചു. ഹോട്ടലുടമകളുൾപ്പടെയുള്ളവർക്ക് വില വർധനവ് തിരിച്ചടിയാണ്. യോഗിയുടെ നടപടി ചെറുകിട അറവുശാലകൾക്കും നിസാര പ്രതിസന്ധിയല്ല സൃഷ്ടിച്ചിരിക്കുന്നത്.
 

Tags:    
News Summary - Yogi crackdown on illegal abattoirs has sent this stock soaring on Dalal Street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT