Posted On
date_range Updated On
date_range വിപണി മൂല്യം 100 ബില്ല്യൺ ഡോളറിൽ ചരിത്രം കുറിച്ച് ടി.സി.എസ്
മുംബൈ: ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ കമ്പനിയുടെ വിപണി മൂല്യം 100 ബില്യൺ ഡോളറിൽ. ഇന്ത്യൻ ഐ.ടി ഭീമനായ ടി.സി.എസ് ആണ് ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്ര മുന്നേറ്റം നടത്തിയത്. തിങ്കളാഴ്ച ടി.സി.എസ് ഓഹരികൾ 4 ശതമാനം ഉയർച്ച രേഖപ്പെടുത്തി. വെള്ളിയാഴ്ച ടി.സി.എസ് 7 ശതമാനം നേട്ടം രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മാത്രo എകേദേശം 40000 കോടി രൂപയുടെ വർധനയാണ് ടി.സി.എസിെൻറ വിപണി മൂല്യത്തിൽ ഉണ്ടായത്.
നാലാം പാദത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിച്ചതാണ് കമ്പനിക്ക് ഗുണകരമായത്. 6904 കോടിയാണ് ടി.സി.എസിെൻറ നാലാo പാദ ലാഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.