കോവിഡിൽ തട്ടി ഓഹരി വിപണികൾ താഴേക്ക്​; സെൻസെക്​സ്​ 2700 പോയൻറ്​ ഇടിഞ്ഞു

മുംബൈ: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതും വിവിധ സംസ്​ഥാനങ്ങൾ അടച്ചിടുകയും ചെയ്​തതോടെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. എല്ലാ മേഖലകളിലും കനത്ത വിൽപ്പന സമ്മർദ്ദമാണ്​ വിപണിയിൽ നേരിടുന്നത്​.

വ്യാപാരം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ ബോ​ംബെ ഓഹരി 2,718.15 പോയിൻറ്​ താ​ഴ​്​ന്നു. നിഫ്​റ്റി 803പോയൻറ്​ താഴ്​ന്ന്​ 8000ത്തിൽ താഴെയെത്തി. നിലവിൽ 7941.65 പോയൻറിലാണ്​ വ്യാപാരം.

ബാങ്കിങ്​, ഓ​​ട്ടോമൊബൈൽ, മെറ്റൽ എന്നിവയുടെ ഓഹരികളാണ്​ കൂപ്പുകുത്തിയത്​. ആഗോള വിപണിയിലും നഷ്​ടത്തോടെയാണ്​ വ്യാപാരം.

കോവിഡ്​ ബാധ പടർന്നുപിടിച്ചതോടെ വിപണിയെ തിരിച്ചുകയറ്റാൻ പുതിയ പോളിസികൾ നടപ്പാക്കേണ്ടി വരുമെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ അഭിപ്രായം.

Tags:    
News Summary - Stock Exchange Nifty, Sensex down -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT