Posted On
date_range Updated On
date_range ഒാഹരി വിപണിയിൽ മുന്നേറ്റം
മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബൈ സൂചിക സെൻസെക്സ് 85 പോയിൻറ് ഉയർന്ന് 28,226.61 പോയിൻറിലെത്തി. ദേശീയ സൂചിക നിഫ്റ്റി 17.85 പോയിൻറ് ഉയർന്ന് 8,734.25ലാണ് വൃാപാരം അവസാനിപ്പിച്ചത്.
ബാങ്കിങ് ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ പല െഎ.ടി ഒാഹരികളും നഷ്ടത്തിൽ നിന്ന് കരകയറി. ഒാേട്ടാമൊബൈൽ ഒാഹരികളാണ്പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയത്.
സൺഫാർമ്മ, ഭാരതി എയർടെൽ, ടി.സി.എസ്, ആക്സിസ് ബാങ്ക്, െഎ.സി.െഎ.സി.െഎ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഗെയിൽ, എൽ&ടി, ഹീറോ മോേട്ടാഴ്സ്, ടാറ്റ മോേട്ടാഴ്സ്, ബജാജ് എന്നിവ നഷ്ടമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.