ഒാഹരി വിപണികൾ നേട്ടത്തിൽ

മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബൈ സൂചിക സെൻസെക്​സ്​ 91.03 പോയിൻറ്​ ഉയർന്ന്​ 26,051.18 പോയിൻറിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 31 പോയിൻറ്​ ഉയർന്ന്​ 8,033.30 പോയിൻറിൽ​ ക്ലോസ്​ ചെയ്​തു.

കാപ്പിറ്റൽ ഗുഡ്​സ്​, മെറ്റൽ, റിയാലിറ്റി സെക്​ടറുകളാണ്​ കൂടുതൽ നേട്ടമുണ്ടാക്കിയത്​. ഏഷ്യൻ വിപണികളിൽ ഉണ്ടായ ഉണർവും അമേരിക്കയിലെ ഡൗജോൺസ്​ ഇൻ​ഡസട്രിയൽ ആവറേജ്​ ഉയർന്നതുമെല്ലാം വിപണിക്ക്​ ഗുണകരമായെന്നാണ്​ സൂചന. കുറെ ദിവസത്തെ നഷ്​ടത്തിനു ശേഷം കഴിഞ്ഞ രണ്ട്​ ദിവസമായി രാജ്യത്തെ ഒാഹരി വിപണികളെല്ലാം നേട്ടത്തിൽ തന്നെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.

 

Tags:    
News Summary - Sensex rallies 90 points on short-covering, Asian cues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT