Posted On
date_range Updated On
date_range ഒാഹരി വിപണികളിൽ വൻ ഇടിവ്
മുംബൈ: ഇന്ത്യൻ ഒാഹരി വിപണികളിൽ ഇന്നും വൻ ഇടിവ് രേഖപ്പെടുത്തി. ഡൊണൾഡ് ട്രംപിെൻറ വിജയം എഷ്യയിലെ മിക്ക ഒാഹരി വിപണികളെയും നഷ്ടത്തിലാക്കിയിരുന്നു. ഇതിനൊടപ്പം കേന്ദ്ര സർക്കാരിെൻറ 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനവും വിപണിയുടെ തിരിച്ചടിക്ക് കാരണമായി. റിയൽ എസ്റ്റേറ്റ്, ആഭരണം, കൺസ്യുമർ എന്നീ സെക്ടറുകളെയാണ് ഇൗ തീരുമാനം ഏറ്റവുമധികം ബാധിച്ചത്.
ബോംബൈ സൂചികയായ സെൻസെക്സ് 698.86 പോയിൻറ് ഇടിഞ്ഞ് 26,818.12ലാണ് വ്യാപാരമവസാനിപ്പിച്ചത്. ദേശീയ സൂചികയായ നിഫ്റ്റി 229.45 പോയിൻറ് ഇടിഞ്ഞ് 8,296 പോയിൻറിലാണ് വ്യാപാരമവസാനിപ്പിച്ചത്.
എസ്.ബി.െഎ െഎ.സി.സി.െഎ ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ, കനറ ബാങ്ക്, യെസ് ബാങ്ക്, എന്നിവയെല്ലാമാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയ ഒാഹരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.