വിപണിയിൽ കുരുതി; സെൻസെക്​സ്​ വീണത്​ 2,713 പോയിൻറ്​

മുംബൈ: കോവിഡ്​ ഭീതി പിടിച്ചുലക്കുന്നതിനിടെ ഓഹരികൾ വിറ്റഴിക്കാൻ തുടരുന്ന തിടുക്കത്തിൽ വിപണി വീണ്ടും വീണു. ലോകം മുഴുക്കെ കൂട്ടത്തകർച്ചയുടെ വഴിയിലായ വിപണികളുടെ പ്രതികരണമെന്നോണമാണ്​ ഇന്ത്യയിലും തിങ്കളാഴ്​ച സൂചികകൾ കൂപ്പുകുത്തിയത്​. ബോംബെ ഓഹരി സൂചികയായ സെൻസെക്​സ്​ ഇന്നലെ മാത്രം നഷ്​ടപ്പെടുത്തിയത്​​ 2713 പോയൻറാണ്​- എട്ടു ശതമാനം.

സമീപകാലത്തെ കുറഞ്ഞ നിരക്കായ 31,390 പോയൻറിലാണ്​ തിങ്കളാഴ്​ച വ്യാപാരം അവസാനിപ്പിച്ചത്​. നിഫ്​റ്റി 757.61 പോയൻറ്​ (7.61 ശതമാനം) ഇടിഞ്ഞ്​ 9197.40 പോയൻറില​ുമെത്തി. റിസർവ്​ ബാങ്ക്​ വീണ്ടും പലിശനിരക്ക്​ കുറക്കുന്നുവെന്ന റിപ്പോർട്ടുകളും നിക്ഷേപകരുടെ ആധികൂട്ടി. സർക്കാർ പ്രഖ്യാപിച്ച ആശ്വാസനടപടികളുടെ ബലത്തിൽ വെള്ളിയാഴ്​ച ഇന്ത്യൻ വിപണി തിരിച്ചുകയറിയതിനു പിന്നാലെയായിരുന്നു​ അവധിക്കുശേഷം വീണ്ടും കൂപ്പുകുത്തിയത്​.

55 പൈസ ഇടിഞ്ഞ രൂപയുടെ​ ഡോളറുമായുള്ള വിനിമയമൂല്യം 74.31 ആയി. സെൻസെക്​സ്​ സൂചികയി​ലെ 30 ഓഹരികളും ചുവപ്പിലെത്തി. ബാങ്കിങ്​, റിയൽ എസ്​റ്റേറ്റ്​, സാമ്പത്തികം, ലോഹം തുടങ്ങി എല്ലാ മേഖലകളിലും കൂട്ടത്തകർച്ച നേരിട്ടു. ഇൻഡസ്​ഇൻഡ്​ ബാങ്ക്​ ഓഹരികളാണ്​ ഏറ്റവും കൂടുതൽ നഷ്​ടം നേരിട്ടത്​. ടാറ്റ സ്​റ്റീൽ, എച്ച്​.ഡി.എഫ്​.സി, ഐ.സി.ഐ.സി.ഐ ബാങ്ക്​, ആക്​സിസ്​ ബാങ്ക്​, ഇൻഫോസിസ്​, ഐ.ടി.സി എന്നിവയുടെ ഓഹരികളും കനത്ത നഷ്​ടം നേരിട്ടു. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ പലിശനിരക്ക്​ ഇളവ്​ പ്രഖ്യാപിച്ചത്​ സ്വാഭാവികമായി ആഗോളതലത്തിൽ ഓഹരി വിറ്റഴിക്കൽ ‘മാമാങ്ക’ത്തിന്​ തിടുക്കം കൂട്ടിയിരുന്നു.


Tags:    
News Summary - sensex dropped to 2713 point

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT