സെൻസെക്സ് 35,000ൽ താഴെ; നിഫ്റ്റിയും താഴ്ച്ചയിലേക്ക്
മുംബൈ: ബജറ്റിെൻറ ആഘാതം ഒാഹരി വിപണിയിൽ മാറ്റമില്ലാതെ തുടരുന്നു. ആദ്യ ദിനം വ്യാപാരം ആരംഭിച്ചപ്പോൾ 400 പോയിൻറ് താഴ്ന്ന ബോംബൈ സൂചിക സെൻസെക്സ് 35,000 ലും താഴെ പോയി. ദേശീയ സൂചിക നിഫ്റ്റിയും 150 പോയിേൻറാളം താഴ്ന്നു.
സെൻസെക്സ് 527.75 പോയൻറ് താഴ്ന്ന് 34,539 ലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. 166 പോയൻറ് താഴ്ന്ന 10,594ലാണ് നിഫ്റ്റി. ബജറ്റിൽ, പഴയ അവതാരമായ (എൽ.ടി.സി.ജി ടാക്സ്) മൂലധന നേട്ടനികുതിയെ തിരിച്ച് കൊണ്ടുവന്നതാണ് വിപണിയെ ബാധിച്ചത്. ആഗോള വിപണിയിലെ നഷ്ടവും ബാധിച്ചു.
വിപ്രോ, ടാറ്റാ മോേട്ടാർസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്.സി.എൽ എന്നിവരുടെ ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ, ആക്സിസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, എച്ച്.ഡി.എഫ്.സി, ബജാജ് ഒാേട്ടാ, ഹീറോ മോേട്ടാകോർപ്പ്, റിലയൻസ്, എസ്.ബി.െഎ, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, എന്നിവരുടെ ഒാഹരികൾ നഷ്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.