ഒാഹരി വിപണിയിൽ നിന്ന്​ ലഭിക്കുന്ന വരുമാനത്തിന്​ അധികനികുതി ചുമത്തില്ല- ജെയ്​റ്റ്​ലി

ന്യൂഡൽഹി: ഒാഹരി വിപണിയിൽ ഇടപാടുകൾക്ക്​ അധികനികുതി ചുമത്തില്ലെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി.  ഒാഹരി വിപണിയിൽ നിന്ന്​ ദീർഘകാലത്തേക്ക്​ ലഭിക്കുന്ന വരുമാനത്തിന്​ നികുതി ചുമത്തുമെന്ന്​ നേരത്തെ വാർത്തകൾ പുറത്ത്​ വന്നിരുന്നു.

ഒാഹരി വിപണിയിൽ ഇടപാടുകൾ നടത്തുന്നവരും നല്ല രീതിയിൽ നികുതി നൽകി രാഷ്​ട്രനിർമാണത്തിൽ പ​ങ്കാളികളാവണമെന്ന് ​ പ്രധാനമന്ത്രി ആവ​ശ്യപ്പെട്ടിരുന്നു. ഇതി​െൻറ പശ്​ചാത്തലത്തിലാണ്​ ഒാഹരി വിപണിയിലെ ഇടപാടുകൾക്ക്​ സർക്കാർ അധികനികുതി ചുമത്തുമെന്ന്​ വാർത്തകൾ പുറത്ത്​ വന്നത്​. ഇതിനെ തുടർന്നാണ്​​ നിലപാട്​ വ്യക്​തമാക്കി ധനമന്ത്രി രംഗത്തെത്തിയത്​. പ്രധാനമന്ത്രിയുടെ പ്രസ്​താവന മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട്​ ചെയ്യുകയായിരുന്നുവെന്ന്​ ജെയ്​റ്റ്​ലി പറഞ്ഞു.

ഒാഹരി വിപണിയിലെ സെക്യൂരിറ്റി നിക്ഷേപങ്ങളിൽ നിന്ന്​ ദീർഘകാലത്തേക്ക്​ ലഭിക്കുന്ന വരുമാനത്തിന്​ ഇപ്പോൾ നികുതി ഇളവുണ്ട്​. ഒാഹരികൾ ഒരു വർഷത്തിൽ കൂടുതൽ കൈവശം വെച്ച്​ വിൽക്കു​േമ്പാഴാണ്​ നികുതി ഇളവ്​ നൽകുന്നത്​. 
നിലവിൽ ചെറിയ കാലയളവിൽ ഒാഹരികൾ കൈവശം വെച്ച്​ വിൽക്കു​േമ്പാൾ 15 ശതമാനം നികുതി നൽകണം​. ഇത്തരത്തിൽ കൂടുതൽ കാലം ഒാഹരികൾ കൈവശം വെച്ച്​ വിൽക്കു​േമ്പാഴും നികുതി നൽകേണ്ടി വരുമെന്ന പ്രചാരണമാണ്​ നടന്നിരു

Tags:    
News Summary - No Intention to Impose Tax on Long-term Capital Gains: Arun Jaitley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT