Posted On
date_range Updated On
date_range മുഹൂര്‍ത്ത വ്യാപാരത്തില്‍ സൂചികകള്‍ക്ക് കാലിടറി
മുംബൈ: ഹൈന്ദവ കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷമായ സംവത് പ്രമാണിച്ചുള്ള മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്സ് ആദ്യഘട്ടത്തില്‍ മുന്നേറ്റം കണ്ടത്തെിയെങ്കിലും പിന്നീട് നഷ്ടത്തിലായി. 11.30 പോയന്‍റ് നഷ്ടം നേരിട്ട സെന്‍സെക്സ് 27,930.21ലും 12.30 പോയന്‍റ് ഇടിഞ്ഞ നിഫ്റ്റി 8625.70 ലും ഇടപാടുകള്‍ അവസാനിപ്പിച്ചു. ലുപിന്‍, ഒ.എന്‍.ജി.സി, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, എച്ച്.യു.എല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ ഡോ. റെഡ്ഡീസ് ലാബ്, എച്ച്.ഡി.എഫ്.സി, ടാറ്റാ മോട്ടോഴ്സ്, എന്‍.ടി.പി.സി തുടങ്ങിയവ നഷ്ടത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.