എക്​സിറ്റ്​ പോൾ ഫലം: കുതിച്ചുകയറി ഓഹരി വിപണി

മുംബൈ: ലോക്​സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വൻ ഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്ന്​ എക്​സിറ്റ്​ പോളുകൾ കൂട്ടമായി പ്രവചനം നടത്തിയതിനു പിന്നാലെ രാജ്യത്തെ ഓഹരി വിപണികളിൽ വൻ കുതിച്ചുചാട്ടം. ​

സെൻസെക്​സ്​ 1421.90 പോയൻറും നിഫ്​റ ്റി 421.10 പോയൻറുമാണ്​ ഒറ്റ ദിവസത്തിനിടെ വർധിച്ചത്​. സെൻസെക്​സ്​ 3.75 ശതമാനം ഉയർന്ന്​ 39,412.56 പോയൻറിലും നിഫ്​റ്റി 3.69 ശതമാനം ഉയർന്ന്​ 11,828.25ലുമാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. കേവല ഭൂരിപക്ഷവും കടന്ന്​ 300ലേറെ സീറ്റുമായി എൻ.ഡി.എ അടുത്ത തവണയും കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ എക്​സിറ്റ്​ പോൾ പ്രവചനങ്ങൾ.

എസ്​.ബി.ഐ, ഇൻഡസ്​ഇൻഡ്​ ബാങ്ക്​, ടാറ്റ മോ​ട്ടോഴ്​സ്​, എൽ ആൻഡ്​​ ടി, യെസ്​ ബാങ്ക്​, എച്ച്​.ഡി.എഫ്​.സി, മഹീന്ദ്ര ആൻഡ്​​ മഹീന്ദ്ര, മാരുതി, ഒ.എൻ.ജി.സി, റിലയൻസ്​, ഐ.സി.ഐ.സി.ഐ ബാങ്ക്​, ആക്​സിസ്​ ബാങ്ക്​ തുടങ്ങിയവയാണ്​ കൂടുതൽ നേട്ടമുണ്ടാക്കിയത്​. യു.എസ്​ ഡോളറിനെതിരെ ഇന്ത്യൻ രൂപയും നേട്ടമുണ്ടാക്കി- 64 പൈസയാണ്​ മൂല്യമുയർന്നത്​.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും നിർണായക സംഭവവികാസങ്ങൾ നടക്കുന്ന ഈയാഴ്​ച വിപണിയിൽ അനാവശ്യ ഇടപെടലുകൾക്ക്​ സാധ്യത കൂടുതലായതിനാൽ ‘സെബി’ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്​.

Tags:    
News Summary - exit poll survey result; stock market hit -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT