ലക്ഷം കോടി ഡോളർ വിപണിമൂല്യമുള്ള ആദ്യ കമ്പനിയായി ആപ്പിൾ

സാൻഫ്രാൻസിസ്​കോ: ​‘െഎ ഫോൺ’ നിർമാതാക്കളായ ‘ആപ്പിൾ’ ലോകത്തിലാദ്യമായി ഒരു ലക്ഷം കോടി ഡോളർ വിപണിമൂല്യം കൈവരിക്കുന്ന കമ്പനിയായി. ന്യൂയോർക്​ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ ‘ആപ്പിളി​’​​െൻറ ഒാഹരി വിലയിലുണ്ടായ വർധനയാണ്​ നേട്ടത്തിന്​ കാരണം. ഒമ്പതു ശതമാനം വർധനയാണ്​ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്​.

42 വർഷം മുമ്പ്​ സ്​ഥാപിതമായ ‘ആപ്പിൾ’ ഒരു ഘട്ടത്തിൽ തകർന്ന്​ തരിപ്പണമായതായിരുന്നു. പിന്നീട്​ കമ്പനിയുടെ സഹസ്​ഥാപകനായ സ്​റ്റീവ്​ ​േജാബ്​സിനെ തിരികെയെത്തിച്ച്​ നടത്തിയ പരിഷ്​കാരങ്ങളാണ്​ കുതിപ്പിന്​ വഴിവെച്ചത്​. ജോബ്​സി​​െൻറ നേതൃത്വത്തിലാണ്​ ‘​െഎ പോഡ്​’, ‘​െഎ ഫോൺ’ തുടങ്ങിയ ജനപ്രിയ ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ചത്​. 

Tags:    
News Summary - Apple becomes world's first trillion-dollar company-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT