എന്‍.എസ്.ഇ ഐ.പി.ഒ ഒ.എഫ്.എസ് രീതിയില്‍; ബോര്‍ഡ് അംഗീകാരമായി

മുംബൈ: നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍െറ ഐ.പി.ഒ നിലവിലെ ഓഹരിയുടമകളുടെ ഓഫര്‍ ഫോര്‍ സെയില്‍ രീതിയിലാവും. ഇതിനു മുന്നോടിയായി ബോണസ് ഓഹരികള്‍ നല്‍കാനും ഓഹരി വിഭജനം നടത്താനും ലാഭവിഹിതം നല്‍കാനും ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. എന്‍.എസ്.ഇ കരട് ഐ.പി.ഒ രേഖകള്‍ ജനുവരിയില്‍ സെബിക്ക് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ. 2016 -17 സാമ്പത്തിക വര്‍ഷം ഓഹരിയൊന്നിന് ഇടക്കാല ലാഭവിഹിതമായി 79.50 രൂപ നല്‍കാനാണ് തീരുമാനം. ഒക്ടോബര്‍ 17 ആണ് ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് ഡേറ്റ്. 31നാവും ഇതു നല്‍കുക. 10 രൂപയുടെ 10 ഓഹരികള്‍ക്ക് ഒന്ന് എന്ന തോതിലായിരിക്കും ബോണസ് ഓഹരി നല്‍കുക. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ ഒരു രൂപ മുഖവിലയുള്ള ഓഹരികളായി വിഭജിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊതുയോഗത്തിന്‍െറയും സെബിയുടെയും അനുമതിക്ക് വിധേയമായി ആയിരിക്കും ഇത് നടപ്പാക്കുക. ബി.എസ്.ഇ നേരത്തെ സെബിയില്‍ ഐ.പി.ഒക്കുള്ള കരട് രേഖകള്‍ സമര്‍പ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT