സെന്‍സെക്സ് 438 പോയന്‍റ് നേട്ടത്തില്‍ 

മുംബൈ: പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് യു.എസ് കേന്ദ്രബാങ്ക് നിലപാട് മയപ്പെടുത്തിയതോടെ വിദേശനിക്ഷേപം കൂടുതലായി ഒഴുകിയത്തെിയത് ഇന്ത്യന്‍ സൂചികകളില്‍ മുന്നേറ്റമുണ്ടാക്കി. സെന്‍സെക്സ് 438.12 പോയന്‍റ് കുതിച്ച് 25,338.58ലും നിഫ്ടി 138.20 പോയന്‍റ് മുന്നേറി 7,735.20ലും ഇടപാടുകള്‍ അവസാനിപ്പിച്ചു. പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് കരുതലോടെ വേണമെന്ന യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍പേഴ്സന്‍ ജാനറ്റ് യെല്ലന്‍െറ പ്രസ്താവനയാണ് വിപണിയില്‍ ചലനമുണ്ടാക്കിയത്. അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കുന്ന റിസര്‍വ് ബാങ്ക് നയാവലോകന യോഗത്തില്‍ പലിശനിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷയും ഇന്ത്യന്‍വിപണിക്ക് കരുത്തേകി. ടാറ്റാ സ്റ്റീല്‍, സണ്‍ ഫാര്‍മ, ലുപിന്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, ടാറ്റാ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്‍റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ എച്ച്.ഡി.എഫ്.സി, എം ആന്‍ഡ് എം, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി തുടങ്ങിയവ നഷ്ടത്തിലായി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.