Posted On
date_range Updated On
date_range ഓഹരി വിപണിയിലെ ഇ.പി.എഫ് നിക്ഷേപം വര്‍ധിപ്പിക്കും
ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ ഇ.പി.എഫ് തുക നിക്ഷേപിച്ചതു വഴി നേട്ടമുണ്ടായെന്നും വരുംവര്‍ഷം നിക്ഷേപത്തുക വര്‍ധിപ്പിക്കുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ. ഈ വര്‍ഷം മാര്‍ച്ച് 31ന് 6577 കോടി രൂപയാണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടില്‍ (ഇ.ടി.എഫ്) നിക്ഷേപിച്ചത്. ഇത് 6,601 കോടി രൂപയായി വര്‍ധിച്ചു.
ഏപ്രില്‍ 30ന് 6,674 കോടി രൂപ നിക്ഷേപിച്ചത് 6,786 കോടി രൂപയായി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍, ഇ.പി.എഫ് തുക ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.