വില്‍പന സമ്മര്‍ദത്തില്‍ വീണു

മുംബൈ: മുന്നു ദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ വില്‍പന സമ്മര്‍ദത്തില്‍ വീണു. ബോംബെ സൂചിക സെന്‍സെക്സ് 22.82 പോയന്‍റ് നഷ്ടത്തില്‍ 24,469.57ലും എന്‍.എസ്.ഇ നിഫ്റ്റി 13.10 പോയന്‍റ് നഷ്ടത്തില്‍ 7424.65ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. എന്‍ജിനീയറിങ്, ബാങ്കിങ്, ഓട്ടോ, ഐ.ടി മേഖലകളിലെല്ലാം വില്‍പന സമ്മര്‍ദം പ്രകടമായിരുന്നു. കോര്‍പറേറ്റ് കമ്പനികളുടെ വരുമാനം സംബന്ധിച്ച നിരാശയും യു.എസ് കേന്ദ്ര ബാങ്ക് പലിശനിരക്കുകള്‍ ഉയര്‍ത്താനുള്ള സാധ്യത തുറന്നുതന്നെയിട്ടതുമാണ് വില്‍പന സമ്മര്‍ദത്തിനിടയാക്കിയത്. സെന്‍സെക്സിലെ 30ല്‍ 16 ഓഹരികളും നഷ്ടത്തിലാണ് അവസാനിച്ചത്. എല്‍ ആന്‍ഡ് ടി, ആക്സിസ് ബാങ്ക്, ഭെല്‍, അദാനി പോര്‍ട്സ്, എച്ച്.ഡി.എഫ്.സി, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍ കോര്‍പ്, വിപ്രോ, ടാറ്റ മോട്ടോഴ്സ് സിപ്ള, ഇന്‍ഫോസിസ് തുടങ്ങിയ പ്രമുഖരെല്ലാം നഷ്ടത്തിലാണ് അവസാനിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സെന്‍സെക്സ് 530.18 പോയന്‍റ് നേട്ടമുണ്ടാക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.