ഫീച്ചര്‍ ഫോണുകളിലേക്കും ഇനി മൊബൈല്‍ വാലറ്റ്

മുംബൈ: സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമല്ല ഫീച്ചര്‍ ഫോണുകളിലേക്കും മൊബൈല്‍ വാലറ്റ് സേവനങ്ങള്‍ എത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐയാണ് ഫീച്ചര്‍ ഫോണുകള്‍ക്കായി ആദ്യ വാലറ്റ് അവതരിപ്പിക്കുന്നത്. ‘ബത്വ’ എന്ന പേരിട്ട വാലറ്റ് അടുത്തമാസം പ്രവര്‍ത്തനസജ്ജമാവും. ജാവ അടിസ്ഥാനമാക്കിയ ഫോണുകളിലാവും ഇത് ഉപയോഗിക്കാനാവുക. ഒൗദ്യോഗിക ഉദ്ഘാടനം കഴിഞ്ഞാല്‍ എസ്ബിഐ.കോ.ഇന്‍ എന്ന വെബ്സൈറ്റില്‍ ലോഗ്ഇന്‍ ചെയ്ത് ഡെസ്ക്ടോപ്പിലേക്ക് ഡൗണ്‍ലോഡ് ചെയ്തശേഷം ഫോണില്‍ ലോഡുചെയ്യാം. പണമടക്കാനും സ്വീകരിക്കാനും ബത്വ സഹാകമാവുമെങ്കിലും മാര്‍ക്കറ്റ് പ്ളേസ് ഇല്ലാത്തതിനാല്‍ വ്യാപാര സൗകര്യം ലഭിക്കില്ല. ഇന്‍റര്‍നെറ്റ് സൗകര്യമില്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവാത്ത അടിസ്ഥാന ഫോണുകള്‍ക്കായി ബത്വയുടെ പുതിയ വകഭേദം അടുത്തവര്‍ഷം ആദ്യം അവതരിപ്പിക്കും.
ആഗസ്റ്റില്‍ എസ്.ബി.ഐ ബഡ്ഡി എന്ന പേരില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്കായി വാലറ്റ് തുടങ്ങിയിരുന്നു. പണം അടവ്, സ്വീകരണ സൗകര്യങ്ങള്‍ക്ക് പുറമേ ഹോട്ടല്‍, തിയറ്റര്‍ ബുക്കിങ്, ഷോപ്പിങ് തുടങ്ങിയ സൗകര്യങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT