മൂന്നുമാസത്തെ താഴ്ചയില്‍നിന്ന് കയറി

മുംബൈ: ഏഴുദിവസത്തിനിടെ ആദ്യമായി ഓഹരി വിപണിയില്‍ കുതിപ്പ്. ആറു ദിവസംകൊണ്ട് 1333.36 പോയന്‍റ് നഷ്ടപ്പെടുത്തിയ ബോംബെ സൂചിക സെന്‍സെക്സ് വ്യാഴാഴ്ച 216.27 പോയന്‍റ് തിരികെ പിടിച്ച് 25,252.32ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 70.80 പോയന്‍റ് നേട്ടത്തില്‍ 7683.30ത്തിലാണ് എന്‍.എസ്.ഇ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സിലെ 30ല്‍ 19 ഓഹരികളും നേട്ടത്തിലായിരുന്നു. സില്‍വാനിയയിലെ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഹാവെല്‍സ് ഓഹരികള്‍ ഒമ്പത് ശതമാനം കുതിച്ചു. റിയല്‍ എസ്റ്റേറ്റ് ബില്‍ 2015ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികളും മികച്ച നേട്ടത്തില്‍ അവസാനിച്ചു. ആര്‍.ഐ.എല്‍, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, എന്‍.ടി.പി.സി, എച്ച്.ഡി.എഫ്.സി, ബജാജ് ഓട്ടോ, സിപ്ള എന്നിവയും നേട്ടത്തില്‍ മുന്നിലായിരുന്നു. എം ആന്‍ഡ് എം, ലൂപിന്‍, ടാറ്റ മോട്ടോഴ്സ്, എസ്.ബി.ഐ, ഭെല്‍, എച്ച്.യു.എല്‍ എന്നിവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.