സെന്‍സെക്സിലെ 2200 പോയന്‍റ് ഇടിവില്‍ മൂന്നിലൊന്നും മൂന്നു കമ്പനികളുടെ സംഭാവന

മുംബൈ: ഒരാഴ്ചക്കിടെ എസ് ആന്‍ഡ് പി ബി.എസ്.ഇ സെന്‍സെക്സിലുണ്ടായ 2200 പോയന്‍റ് ഇടിവില്‍ മൂന്നിലൊന്നും സംഭാവന ചെയ്തത് മൂന്നു കമ്പനികള്‍. എച്ച്.ഡി.എഫ്.സി, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി എന്നീ മൂന്നു സ്റ്റോക്കുകള്‍ മൊത്തത്തില്‍ 721 പോയന്‍റാണ് സെന്‍സെക്സില്‍ നഷ്ടപ്പെടുത്തിയത്. 
ആഗസ്റ്റ് 19ന് 27,932ലായിരുന്ന സെന്‍സെക്സ് ബുധനാഴ്ച 25,715 ലാണ് അവസാനിച്ചത്. 2217 പോയന്‍റ് നഷ്ടം. ഇതിന്‍െറ 33 ശതമാനമാണ് ഈ മൂന്ന് സ്റ്റോക്കുകളുടെ വിഹിതമെന്ന് ബ്ളൂംബര്‍ഗിന്‍െറ ഡേറ്റ വ്യക്തമാക്കുന്നു. ഇവക്കു പുറമേ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ കൂടി ചേര്‍ന്നാല്‍ അഞ്ച് ദിവസത്തെ സെന്‍സെക്സ് ഇടിവിന്‍െറ 49 ശതമാനവും ഇവയുടെ മാത്രം സംഭാവനയാവും. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, ആക്സിസ്ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളുടെ മാത്രം മൊത്തം ഇടിവ് സംഭാവന 816 പോയന്‍റാണ്. വ്യക്തിഗതമായി നോക്കിയാല്‍ ഏറ്റവുമധികം ഇടിവിനിടയാക്കിയത് എച്ച്.ഡി.എഫ്.സിയാണ് -277 പോയന്‍റ്. ഇന്‍ഫോസിസ് 241 പോയന്‍റ്, എല്‍ ആന്‍ഡ് ടി-204 പോയന്‍റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് -186  ഐ.സി.ഐ.സി.ഐ -186 എന്നിങ്ങനെയാണ് ഇവയുടെ വിഹിതം. 
ആഗസ്റ്റ് 19 മുതലുള്ള നഷ്ടത്തില്‍ മുന്നില്‍ വേദാന്തയാണ്. ബി.എസ്.ഇയില്‍ 102.60 രൂപയില്‍നിന്ന് 85.55ലേക്ക് താഴ്ന്നു. 16.6 ശതമാനം നഷ്ടം. ഗെയിലാണ് രണ്ടാം സ്ഥാനത്ത് 330.25ല്‍നിന്ന് 282.10 ആയി (14.6 ശതമാനം), ഒ.എന്‍.ജി.സി-13.8 ശതമാനം, ടാറ്റ സ്റ്റീല്‍-13.8 ശതമാനം, എച്ച്.ഡി.എഫ്.സി -12.3 ശതമാനം, എല്‍ ആന്‍ഡ് ടി -12.1ശതമാനം, ബജാജ് ഓട്ടോ -11.7 ശതമാനം, എസ്.ബി.ഐ-11.6 ശതമാനം, ഭാരതി എയര്‍ടെല്‍-11.3 ശതമാനം, ഹീറോ മോട്ടോര്‍ കോര്‍പ് -11.1 ശതമാനം എന്നിവയാണ് നിക്ഷേപകര്‍ക്ക് ഏറ്റവും നഷ്ടമുണ്ടാക്കിയ 10 ഓഹരികളെന്നും സ്ഥിതി വിവര കണക്കുകള്‍ പറയുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-01-01 04:28 GMT