സ്വന്തം വീടോ, വാടക വീടോ, ഏതാണ് ഉചിതമായ സാമ്പത്തിക തീരുമാനം?

ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഏറെ പഴക്കമുള്ള ഒരു ചോദ്യമാണിത്. എന്നാൽ 2026ൽ, പലിശനിരക്കുകൾ സ്ഥിരത കൈവരിക്കുകയും, ടയർ 2 നഗരങ്ങളിൽ വീടിന്‍റെ വില വർധിക്കുകയും, പുതിയ സർക്കാർ ഭവന പദ്ധതികൾ നിലവിൽ വരികയും ചെയ്ത സാഹചര്യത്തിൽ ഒരു വിശദമായ വിലയിരുത്തൽ ഈ ചോദ്യത്തിന് ആവശ്യമാണ്.

നിങ്ങൾ ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്ന ആളാണോ? അതോ ദീർഘകാലമായി വാടകക്ക് താമസിക്കുന്ന ഒരാളാണോ? ഈ തീരുമാനം നിങ്ങളുടെ കുടുംബത്തിനും സാമ്പത്തിക സുസ്ഥിതിക്കും അനുയോജ്യമാണോ? ഈ ചോദ്യങ്ങൾക്ക് കൃത്യമായൊരു ഉത്തരം നൽകാനാവില്ല. 

നിങ്ങൾ കുറഞ്ഞത് 5 വർഷമെങ്കിലും ഒരിടത്ത് താമസിക്കാൻ ഉദ്ദേശിക്കുകയും സ്ഥിരമായ വരുമാനമുണ്ടാവുകയും ചെയ്യുന്നുവെങ്കിൽ, വീട് വാങ്ങുന്നതാണ് നല്ലത്. എന്നാൽ സാമ്പത്തികമായി അതിന് തയ്യാറായിട്ടില്ലെങ്കിലോ സ്ഥിരമായി ഒരിടത്ത് നിൽക്കാൻ കഴിയാത്തവരോ ആണെങ്കിൽ വാടകക്ക് താമസിക്കുന്നതാണ് ഉചിതം.

വീട് വാടകക്കെടുക്കുന്നതും വാങ്ങുന്നതും തമ്മിലുള്ള വ്യത്യാസം

വാടകക്ക് താമസിക്കുമ്പോൾ: നിങ്ങൾ മറ്റൊരാളുടെ വീട്ടിൽ താമസിക്കുന്നതിന് പ്രതിമാസം പണം നൽകുന്നു. ഇവിടെ നിങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യമുണ്ട്. സൗകര്യത്തിനനുസരിച്ച് നഗരം മാറാം, ജോലി മാറാം. എന്നാൽ ആസ്തിയുടെ ഉടമസ്ഥത നിങ്ങൾക്ക് ലഭിക്കുന്നില്ല.

വീട് വാങ്ങുമ്പോൾ: നിങ്ങൾ ഒരു ആസ്തിയിലാണ് നിക്ഷേപിക്കുന്നത്. നിങ്ങൾ അടയ്ക്കുന്ന ഓരോ ഇ.എം.ഐയും (EMI)ആസ്തിയിൻമേലുള്ള ഉടമസ്ഥത വർധിപ്പിക്കുന്നു. സമയം കഴിയുന്തോറും വീടിന്‍റെ മൂല്യം വർധിക്കുകയും അത് കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയായി മാറുകയും ചെയ്യുന്നു.

പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ

നിങ്ങൾ എത്ര കാലം താമസിക്കും? കുറഞ്ഞത് 5 വർഷമെങ്കിലും ഒരേ നഗരത്തിൽ താമസിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വീട് വാങ്ങുന്നത് സാമ്പത്തികമായി ലാഭകരമാണ്. ഇടക്കിടെ ജോലി മാറേണ്ടി വരുന്നവരാണെങ്കിൽ വാടകക്ക് താമസിക്കുന്നതാണ് നല്ലത്.

സാമ്പത്തിക സ്ഥിതി: വീട് വാങ്ങാൻ ഡൗൺ പേയ്‌മെന്റ് (വീടിന്റെ വിലയുടെ 10-20%), രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ ആവശ്യമാണ്. ഇതിന് തയ്യാറായിട്ടില്ലെങ്കിൽ വാടകക്ക് താമസിച്ചുകൊണ്ട് പണം ലാഭിക്കുന്നതാണ് ബുദ്ധി.

ഇ.എം.ഐ vs വാടക: പല നഗരങ്ങളിലും വീടിന്റെ ഇ.എം.ഐയും വാടകയും തമ്മിൽ വലിയ വ്യത്യാസമില്ല. വ്യത്യാസം ഇതാണ്: നിങ്ങളുടെ ഇ.എം.ഐ ഒരു ആസ്തി കെട്ടിപ്പടുക്കുമ്പോൾ, വാടക വെറും ചെലവായി മാറുന്നു.

വീട് വാങ്ങുന്നതിലെ ഗുണങ്ങൾ

സമ്പത്ത് വർധിക്കുന്നു: ഇന്ത്യയിൽ റിയൽ എസ്റ്റേറ്റ് മൂല്യം പ്രതിവർഷം 6-8% വർധിക്കുന്നുണ്ട്.

ആദായ നികുതി ആനുകൂല്യങ്ങൾ: സെക്ഷൻ 24(b) പ്രകാരം പലിശക്കും, സെക്ഷൻ 80C പ്രകാരം പ്രിൻസിപ്പൽ തുകക്കും നികുതി ഇളവ് ലഭിക്കുന്നു.

വാടക വർധനവില്ല: വാടക വീടുകളിൽ കാണുന്ന വാർഷിക വാടക വർധനവോ ഉടമസ്ഥന്‍റെ ഒഴിഞ്ഞുപോക്ക് ഭീഷണിയോ ഇവിടെയില്ല.

പി.എം.എ.വൈ (PMAY) 2.0: ആദ്യമായി വീട് വാങ്ങുന്നവർക്ക് സർക്കാർ സബ്സിഡികൾ ലഭിക്കുന്നു. ഇതിനായി ഈസി ഹോം ഫിനാൻസ് (Easy Home Finance) പോലുള്ള അംഗീകൃത വായ്പാ ദാതാക്കളെ സമീപിക്കാം.

സ്വാതന്ത്ര്യം: വീട് നിങ്ങളുടെതായതുകൊണ്ട് ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്താം.

വാടകയ്ക്ക് താമസിക്കുന്നതിലെ ഗുണങ്ങൾ

സൗകര്യം: നഗരം മാറുന്നതിനും ജോലി മാറ്റുന്നതിനും എളുപ്പമാണ്.

കുറഞ്ഞ പ്രാരംഭ ചെലവ്: വലിയ തുക മുടക്കേണ്ടതില്ല.

പരിപാലന ചെലവില്ല: അറ്റകുറ്റപ്പണികൾ സാധാരണയായി വീട്ടുടമസ്ഥന്റെ ബാധ്യതയാണ്.

മറ്റ് നിക്ഷേപങ്ങൾ: ഡൗൺ പേയ്‌മെന്റിനായി കരുതിയ തുക മറ്റ് നിക്ഷേപ മാർഗങ്ങളിൽ ഉപയോഗിക്കാം.

നിങ്ങൾക്ക് സ്ഥിരമായ വരുമാനമുണ്ടെന്നും, 5 വർഷത്തിലധികം ഒരേ നഗരത്തിൽ താമസിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും, ഡൗൺ പേയ്‌മെന്റ് നൽകാൻ തയ്യാറാണെന്നുമാണെങ്കിൽ വീട് വാങ്ങുന്നതാണ് ഏറ്റവും മികച്ച തീരുമാനം.എന്നാൽ അനിശ്ചിതത്വമാണെങ്കിൽ വാടകക്ക് താമസിക്കുന്നത് താത്കാലികമായി നല്ലൊരു തീരുമാനമാണ്. എന്നാൽ ഭാവിയിൽ സ്വന്തമായി ഒരു വീട് വാങ്ങാനായി സമ്പാദിക്കാൻ തുടങ്ങുക.

Tags:    
News Summary - Which is the right decision, buying a house or renting?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.