ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) വരിക്കാര്‍ക്ക് യു.പി.ഐയും എ.ടി.എം സൗകര്യവുമുപയോഗിച്ച് പണം പിൻവലിക്കാനനുവദിക്കുന്ന പുതുക്കിയ ഇ.പി.എഫ് സംവിധാനം ജൂൺ ആദ്യവാരം നിലവിൽവന്നേക്കും. ഇ.പി.എഫ്.ഒ 3.0 എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിൽ പി.എഫ് അക്കൗണ്ടില്‍നിന്ന് പണമെടുക്കാന്‍ നിമിഷങ്ങള്‍ മതിയാവും.
തൊഴിൽ മന്ത്രാലയത്തിന്റെ പിന്തുണയോടെ നടപ്പാക്കുന്ന സംരംഭത്തിന് നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) അനുമതി ലഭിച്ചിരുന്നു. ഇ.പി.എഫ് അംഗങ്ങൾക്ക് പി.എഫ് അക്കൗണ്ടിലെ നിക്ഷേപ വിവരങ്ങളും യു.പി.ഐയിലൂടെ പരിശോധിക്കാനാവുന്ന രീതിയിലാണ് പുതിയ സംവിധാനം.
നിലവിൽ, പി.എഫ് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുന്നതിന് വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി ഓൺലൈൻ ക്ലെയിമുകൾ സമർപ്പിക്കേണ്ടതായുണ്ട്. ഈ ക്ലെയിമിന് ഇ.പി.എഫ്.ഒയുടെ പ്രാദേശിക ഓഫിസുകളിൽനിന്ന് അംഗീകാരം ലഭിച്ച ശേഷമാണ് പണം അക്കൗണ്ടിലേക്ക് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.