Posted On
date_range Updated On
date_range ആധാറും പാൻകാർഡും ലിങ്ക് ചെയ്യാൻ സംവിധാനവുമായി ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: ആധാർ, പാൻകാർഡ് ലിങ്കു ചെയ്യുന്നതിനായി പുതിയ സംവിധാനം ആദായ നികുതി വകുപ്പ് ഏർപ്പെടുത്തി. ആദായ നികുതി റിേട്ടണിനായി വെബ്സൈറ്റിലാണ് ഇതാനായി പുതിയ ലിങ്ക് ആദായ നികുതി വകുപ്പ് നൽകിയിട്ടുണ്ട്.
യു.െഎ.ഡി.െഎയുടെ വെരിഫിക്കേഷന് ശേഷമാവും ആധാറും നമ്പർ സ്ഥിരീകരിക്കുക. ഒ.ടി.പി ഉപയോഗിച്ചാവും യു.െഎ.ഡി.എ.െഎ വെരിഫിക്കേഷൻ നടത്തുക. ഉപഭോക്താവിെൻറ മൊബൈൽ നമ്പറിലേക്കും ഇ-മെയിൽ െഎ.ഡിയിലേക്കും ഒ.ടി.പി നമ്പർ അയക്കും.
ആദായ നികുതി റിേട്ടൺ സമർപ്പിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കി നേരത്തെ ആദായ നികുതി വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആധാർ നമ്പർ സമർപ്പിക്കുന്നതിന് പുതിയ ലിങ്ക് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.