Posted On
date_range Updated On
date_range അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാൻ സപ്ലൈകോക്ക് 100 കോടി
തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടലിന് 100 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനാണ് ഈ തുക. ഇപ്പോൾ തുക അനുവദിച്ചതിലൂടെ ഓണക്കാലത്തേക്ക് അവശ്യസാധന സംഭരണം ഉറപ്പാക്കാനാകും.
കഴിഞ്ഞവർഷം ബജറ്റിൽ സപ്ലൈകോക്ക് വിപണി ഇടപെടലിന് 250 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ, 489 കോടി രൂപ അനുവദിച്ചു. 2011-12 മുതൽ 2024- 25 വരെ, സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനായി 7630 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.