നിങ്ങളുടെ പണത്തിനെ ലക്ഷ്യമനുസരിച്ച് വെവ്വേറെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിലൂടെ ആവശ്യങ്ങള്‍ക്ക് മാറ്റിവെച്ച പണം അവസാനം ചെലവായി പോകുന്നത് ഒഴിവാക്കാം.
ഒരു മൾട്ടിപ്പിൾ അക്കൗണ്ട് സിസ്റ്റം നിർമിക്കുന്നതിന് മൂന്ന് വ്യത്യസ്ത തരം അക്കൗണ്ടുകൾ ആവശ്യമാണ്.
നിങ്ങളുടെ വരുമാനം എത്തുന്ന അക്കൗണ്ടാണിത്. വാടക, വായ്പാ തിരിച്ചടവുകൾ, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങിയ നിർബന്ധിത ചെലവുകൾക്ക് ഇത് ഉപയോഗിക്കാം. ഇവ കൃത്യമായ തുകയായതിനാൽ, ഓട്ടോമാറ്റിക് പേയ്‌മെന്റുകൾ വഴി കൃത്യമായി അടച്ചുതീർക്കാം.
നിങ്ങളുടെ പ്രതിമാസ വ്യക്തിഗത ചെലവുകൾക്കായി (വിനോദം, ഭക്ഷണം, ഷോപ്പിങ്) മാറ്റിവെച്ച തുക സീറോ ബാലൻസ് ഡിജിറ്റൽ അക്കൗണ്ടിലേക്കോ വാലറ്റിലേക്കോ മാറ്റുക. ഇത് ഒരു അതിർവരമ്പ് സൃഷ്ടിക്കുന്നു. ഈ അക്കൗണ്ടിലെ പണം തീരുന്നതോടെ മാസത്തെ അധിക ചെലവുകൾ അവസാനിക്കും. അതേസമയം നിങ്ങളുടെ വാടകയും വായ്പാ ഗഡുക്കളും ശമ്പള അക്കൗണ്ടിൽ സുരക്ഷിതമായിരിക്കുകയും ചെയ്യും.
നിങ്ങളുടെ അടിയന്തര ഫണ്ട് സൂക്ഷിക്കേണ്ടത് ഇവിടെയാണ്. അനാവശ്യമായി പണം ചെലവഴിക്കുന്നത് തടയാൻ മറ്റൊരു ബാങ്കിലായിരിക്കണം അക്കൗണ്ട്.
20 ശതമാനം തുക സേവിങ്സ് അക്കൗണ്ടിലും, 50 ശതമാനം ഓട്ടോ സ്വീപ്പ്-ഇൻ ഫിക്സഡ് ഡെപ്പോസിറ്റിലും , 30 ശതമാനം ലിക്വിഡ് മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കുക.
അടിയന്തര ഫണ്ടിൽ നിന്ന് പണം ഉപയോഗിക്കേണ്ടി വന്നാൽ, നിങ്ങളുടെ അടുത്ത പ്രധാന സാമ്പത്തിക ലക്ഷ്യം അത് തിരികെ നിക്ഷേപിക്കുക എന്നതായിരിക്കണം. എസ്.ഐ.പി നിക്ഷേപങ്ങളെക്കാളും ആഡംബര ചെലവുകളെക്കാളും മുൻഗണന ഇതിന് നൽകണം.
ഉത്തരവാദിത്തങ്ങൾ വളരുന്നതിനനുസരിച്ച് ബാങ്ക് അക്കൗണ്ട് തന്ത്രത്തിലും മാറ്റം വരുത്തണം:
ബാച്ചിലേഴ്സ്/സിംഗിൾ പ്രഫഷണലുകൾ: പണം വേഗത്തിൽ പിൻവലിക്കാനുള്ള സൗകര്യത്തിന് മുൻഗണന നൽകുക. ജോലി മാറ്റമോ മറ്റ് അടിയന്തര യാത്രകളോ ആണ് പ്രധാന വെല്ലുവിളി എന്നതിനാൽ ഫണ്ടിന്‍റെ വലുപ്പം ചെറുതാക്കാം.
ദമ്പതികൾ: ജോയിന്‍റ്, ഇൻഡിവിജ്വൽ അക്കൗണ്ടുകളിലേക്ക് മാറുക. വീട്ടുചെലവുകൾക്കായി ഒരു കോമൺ അക്കൗണ്ടും വ്യക്തിഗത ചെലവുകൾക്കായി സ്വന്തം അക്കൗണ്ടുകളും ഉപയോഗിക്കുക. പങ്കാളികളിലൊരാൾക്ക് ജോലിയില്ലാത്ത സാഹചര്യം വന്നാൽ പിന്തുണ നൽകാൻ തക്കവിധം അടിയന്തര ഫണ്ട് ഉയർത്തണം.
മാതാപിതാക്കൾ: അടിയന്തര ഫണ്ടിൽ ആരോഗ്യ പരിപാലനത്തിനായി ഒരു വിഹിതം മാറ്റിവെക്കണം. കുട്ടികളുടെ അടിയന്തര മെഡിക്കൽ ആവശ്യങ്ങളും സ്കൂൾ ഫീസുകളും കണക്കിലെടുത്ത് മൊത്തം അടിയന്തര ഫണ്ട് കുറഞ്ഞത് 20 ശതമാനമെങ്കിലും വർധിപ്പിക്കുക.
കൂടുതൽ കടബാധ്യതയുള്ളവർ: വ്യക്തിഗത വായ്പകൾ പോലെയുള്ള ഉയർന്ന പലിശയുള്ള കടങ്ങളുണ്ടെങ്കിൽ അടിയന്തര ഫണ്ടിന്‍റെ വലുപ്പം കുറച്ച് (1.5 മാസത്തെ ചെലവ്) ബാക്കി തുക കടങ്ങൾ വീട്ടാൻ ഉപയോഗിക്കുക. കടം തീർന്നതിനുശേഷം ഫണ്ട് 6 മാസത്തെ ചെലവുകൾക്ക് തുല്യമായി ഉയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.