ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ ഇ മെയിൽ ലഭിച്ചോ? സൂക്ഷിക്കുക, ഇത് തട്ടിപ്പാണ്: മുന്നറിയിപ്പുമായി സർക്കാർ

ന്യൂഡൽഹി: ഇ-പാൻ കാർഡ് (e-PAN Card) ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന വ്യാജ ഇമെയിലുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി. വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഫിഷിങ് തട്ടിപ്പാണിതെന്ന് സർക്കാർ വ്യക്തമാക്കി. സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങൾ പങ്കുവെക്കാൻ ആവശ്യപ്പെടുന്ന ഇമെയിലുകളോടോ, ലിങ്കുകളോടോ, കോളുകളോടോ, എസ്.എം.എസുകളോടോ പ്രതികരിക്കരുതെന്ന് പി.ഐ.ബി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

"ഡൗൺലോഡ് ഇ-പാൻ കാർഡ് ഓൺലൈൻ: ഒരു സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് ഗൈഡ്" എന്ന സബ്ജക്ടോടെയാണ് ഇമെയിലുകളുടെ ചിത്രമാണ് പി.ഐ.ബി പുറത്തുവിട്ടത്. ഇതിൽ വലിയ അക്ഷരത്തിൽ "ഫേക്ക്" (FAKE) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ എന്ന് അവകാശപ്പെട്ടാണ് ഇമെയിലുകൾ വരുന്നത്. ആദായനികുതി വകുപ്പ് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പാൻ കാർഡ് എന്ന് ഇമെയിലിൽ പരാമർശിക്കുന്നു. 

എന്താണ് പാൻ കാർഡ്?

ഇന്ത്യൻ ആദായനികുതി വകുപ്പ് നൽകുന്ന പത്ത് അക്കങ്ങളുള്ള ആൽഫ-ന്യൂമെറിക് തിരിച്ചറിയൽ രേഖയാണ് പെർമനന്‍റ് അക്കൗണ്ട് നമ്പർ. പാൻ കാർഡിലെ പത്ത് അക്ഷരങ്ങളും അക്കങ്ങളും ചേർന്ന കോഡിൽ ആദ്യത്തെ അഞ്ച് അക്ഷരങ്ങളും, പിന്നാലെ നാല് അക്കങ്ങളും, അവസാനമായി ഒരു അക്ഷരവുമാണ് ഉണ്ടാവുക. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പാൻ കാർഡ്. അതിനാൽ, നമ്മുടെ വിവരങ്ങൾ ആരോടും പങ്കുവെക്കാതിരിക്കാൻ ശ്രദ്ധിക്കണം.

Tags:    
News Summary - fake e pan card download allert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.