Posted On
date_range Updated On
date_range ആദായനികുതി റിേട്ടൺ സമർപ്പിക്കാൻ ആധാർ നിർബന്ധം
ന്യൂഡൽഹി: ആദായനികുതി റിേട്ടൺ സമർപ്പിക്കുന്നതിന് ആധാർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പാൻകാർഡിന് അപേക്ഷിക്കുന്നതിനും ആധാർ നിർബന്ധമാക്കാനും കേന്ദ്രസർക്കാറിന് പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ കേന്ദ്രബജറ്റിൽ ധനമന്ത്രി അരൂൺ ജെയ്റ്റലി ആദായ നികുതി റിേട്ടൺ സമർപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക്ആദായനികുതി റിേട്ടൺ സമർപ്പിക്കുന്നതിനായി ഒരു അപേക്ഷ ഫോം മാത്രമാക്കുന്നതിനുള്ള നീക്കവും കേന്ദ്രം നടത്തുന്നുണ്ട്. ഇതു വഴി കൂടുതൽ ആദായനികുതി പിരിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ധനമന്ത്രാലയം.
നേരത്തെ പണമായി കൈമാറാൻ കഴിയുന്ന പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമായി കേന്ദ്രസർക്കാർ കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.