വായ്പ കൃത്യമായി അടച്ചാല്‍ കൂടുതല്‍ പരിഗണന

വായ്പ കത്യമായി തിരിച്ചടക്കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ പദ്ധതി ആവിഷ്കരിച്ചു. പലിശ ഇളവും എളുപ്പത്തില്‍  മൂലധന വായ്പയുമാണ് ഈ പദ്ധതിയിലൂടെ മുന്നോട്ടുവെക്കുന്നതെന്ന് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) എം.ഡി ഡോ. എം. ബീന പറയുന്നു. 
സാമ്പത്തിക വര്‍ഷാവസാനം കുടിശ്ശിക വരുത്താത്ത വായ്പകള്‍ക്കാണ് പലിശ ഇളവ് അനുവദിക്കുക. കുറഞ്ഞത് 10 ശതമാനം പലിശ നിലനിര്‍ത്തിക്കൊണ്ട് ഒരു ശതമാനം ഇളവാണ് അനുവദിക്കുക. നിലവില്‍ വായ്പയെടുക്കുന്നവരുടെ ക്രെഡിറ്റ് റേറ്റിങ്ങിനെ അടിസ്ഥാനപ്പെടുത്തി 11 ശതമാനം, 11.5 ശതമാനം, 12 ശതമാനം, 12.5 ശതമാനം, 13  ശതമാനം എന്നിങ്ങനെ പലിശനിരക്ക് നിശ്ചയിച്ചാണ് വായ്പ അനുവദിക്കുന്നത്.  നിലവിലുള്ളതും പുതുതായി അനുവദിക്കുന്നതുമായ എല്ലാ വായ്പകളിലും മുതലും പലിശയും തിരിച്ചടക്കുന്നതില്‍ ഓരോ സാമ്പത്തിക വര്‍ഷാവസാനവും കുടിശ്ശിക ഒന്നും വരുത്താത്തവര്‍ക്ക് ഒരു ശതമാനം ഇളവ് നല്‍കാനാണ് പദ്ധതി ആവിഷക്രിച്ചിരിക്കുന്നത്. അവശേഷിക്കുന്ന വായ്പാതുകയുടെ അടിസ്ഥാനത്തിലായിരിക്കും ഒരു ശതമാനം ഇളവു നല്‍കുക. 
പിഴപ്പലിശയില്‍ ഈ ഇളവ് ഉണ്ടായിരിക്കില്ല. മികച്ച പ്രവര്‍ത്തന റെക്കോഡുള്ള കമ്പനികള്‍ക്ക്  പ്രവര്‍ത്തന മൂലധന വായ്പയും അനുവദിക്കും. ഇതിനായി പ്രത്യേക നിബന്ധനകളുമുണ്ട്.
 തൊട്ടുമുമ്പത്തെ അഞ്ചുവര്‍ഷം ലാഭം പണമായി ഉണ്ടാക്കിയിരിക്കണം,  മൂന്നു വര്‍ഷം മൊത്തലാഭമുള്ളതായതിരിക്കണം,  ധനകാര്യ സ്ഥാപനങ്ങള്‍ക്കോ ബാങ്കുകള്‍ക്കോ സാമ്പത്തികബാധ്യത വരുത്തിയിരിക്കരുത്, കഴിഞ്ഞ മൂന്നുവര്‍ഷക്കാലയളവില്‍ വിറ്റുവരവില്‍ വളര്‍ച്ചയുണ്ടായിരിക്കണം എന്നിവയാണ് നിബന്ധന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.