ഈ പത്ത് തെറ്റായ സാമ്പത്തിക പ്രവണതകൾ നിങ്ങളെ കടക്കെണിയിലാക്കും...

ചെറിയ ചെലവുകൾ പോലും കാലക്രമേണ വലിയ ബാധ്യതയായി മാറാറുണ്ട്. പ്രത്യേകിച്ചും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഈ ഭാരം വർധിക്കുന്നു. വലിയ കാര്യങ്ങൾക്കായി (ഉദാഹരണത്തിന് വീട്, വാഹനം) അമിതമായി ചെലവാക്കുന്നത് സാമ്പത്തിക മാനേജ്മെന്‍റ് കൂടുതൽ പ്രയാസകരമാക്കും. വളരെ ലളിതമായ ചില തെറ്റുകൾ ഒഴിവാക്കുന്നതിലൂടെ നമുക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കും

1. അനാവശ്യ ചിലവുകൾ

ചെറിയ തുകയാണെന്നു കരുതി നടത്തുന്ന ചെലവുകൾ (ഉദാഹരണത്തിന് പുറത്തുനിന്നുള്ള ഭക്ഷണം, അനാവശ്യ ഷോപ്പിങ്) വർഷാവസാനമാകുമ്പോൾ വലിയൊരു തുകയായി മാറും. അനാവശ്യമായ ഇത്തരം ചെലവുകൾ നിയന്ത്രിക്കുക. എന്നാൽ, മാനസിക ഉല്ലാസത്തിനായി ചെലവഴിക്കുന്നത് തെറ്റല്ല. അത് നിങ്ങളുടെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി പ്ലാൻ ചെയ്യണമെന്ന് മാത്രം.

2. ആവർത്തിച്ചുള്ള ചെലവുകൾ

ഓരോ മാസവും മുടങ്ങാതെ അടയ്ക്കേണ്ടി വരുന്ന സബ്‌സ്‌ക്രിപ്‌ഷനുകൾ, മെമ്പർഷിപ്പുകൾ തുടങ്ങിയവ അവശ്യമാണോ എന്ന് ചിന്തിക്കുക. ചെലവുകൾ കുറച്ച് ലളിതമായ ജീവിതശൈലി സ്വീകരിക്കുന്നത് സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് സംരക്ഷണം നൽകും.

3. അമിതമായ ക്രെഡിറ്റ് കാർഡ് ഉപയോഗം

അവശ്യവസ്തുക്കൾ അല്ലാത്ത ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ ഉയർന്ന പലിശ നിരക്ക് ഈടാക്കുന്ന കാർഡുകൾ ഉപയോഗിക്കുന്നത് കൂടുതൽ കടബാധ്യതയിലേക്ക് നയിക്കും. മാസാവസാനം മുഴുവൻ തുക തിരിച്ചടയ്ക്കാൻ കഴിയുമെങ്കിൽ മാത്രം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക.

4. വാഹനങ്ങൾ വാങ്ങുമ്പോൾ

വാഹനങ്ങൾ വാങ്ങാൻ വായ്പ എടുക്കുമ്പോൾ അത് മൂല്യശോഷണം സംഭവിക്കുന്ന ഒന്നാണെന്ന് ഓർക്കുക. ഉയർന്ന ഇന്ധന ചിലവും ഇൻഷുറൻസും ആവശ്യമുള്ള വലിയ വാഹനങ്ങൾ വാങ്ങി പണം കളയുന്നതിന് പകരം, പരിപാലന ചെലവ് കുറഞ്ഞ വാഹനങ്ങൾ തെരഞ്ഞെടുക്കുക.

5. വീട് വാങ്ങുമ്പോഴുള്ള അമിത ചെലവ്

ആവശ്യത്തിലധികം വലിയ വീടുകൾ വാങ്ങുന്നത് അമിത നികുതി, അറ്റകുറ്റപ്പണികൾ, മറ്റ് ചെലവുകൾ എന്നിവക്ക് കാരണമാകും. നിങ്ങളുടെ വരുമാനത്തിന് അനുസരിച്ചുള്ള വീട് തെരഞ്ഞെടുക്കുന്നതാണ് ബുദ്ധി. വീട് വാങ്ങുന്നതിന് മുൻപ് '28/36 നിയമം' (പ്രതിമാസ വരുമാനത്തിന്‍റെ 28% വീടിനായും 36% മൊത്തം കടബാധ്യതകൾക്കായും മാറ്റിവെക്കുക) പരിഗണിക്കുന്നത് നന്നായിരിക്കും.

6. ഹോം ഇക്വിറ്റി ദുരുപയോഗം ചെയ്യൽ

വീടിന്‍റെ ഈടിൽ ലോൺ എടുക്കുന്നത് (HELOC) ഒരു ക്രെഡിറ്റ് കാർഡ് പോലെ ഉപയോഗിക്കാതിരിക്കുക. ഇത് ആവശ്യമില്ലാത്ത പലിശ ബാധ്യതകൾ വർധിപ്പിക്കും.

7. സമ്പാദ്യശീലം

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ കുറഞ്ഞത് മൂന്ന് മാസത്തെ ചെലവിനുള്ള തുകയെങ്കിലും എമർജൻസി ഫണ്ടായി സൂക്ഷിക്കുക. ഇത് ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ കടബാധ്യതകളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.

8. റിട്ടയർമെന്‍റ് പ്ലാനിങ്

വിരമിക്കലിന് ശേഷമുള്ള കാലഘട്ടത്തിനായി നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുക. ടാക്സ് ആനുകൂല്യമുള്ള റിട്ടയർമെന്‍റ് സ്കീമുകൾ പ്രയോജനപ്പെടുത്തുകയും ഒരു സാമ്പത്തിക ഉപദേഷ്ടാവിന്‍റെ സഹായം തേടുകയും ചെയ്യുക.

9. റിട്ടയർമെന്‍റ് തുക കടം തീർക്കാൻ ഉപയോഗിക്കരുത്

റിട്ടയർമെന്‍റ് ഫണ്ട് എടുത്ത് കടം വീട്ടുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നഷ്ടമുണ്ടാക്കും. കൂടാതെ, പിൻവലിക്കുമ്പോൾ നികുതിയും മറ്റ് പിഴകളും ഈടാക്കാൻ സാധ്യതയുണ്ട്.

10. വ്യക്തമായ സാമ്പത്തിക പ്ലാൻ തയ്യാറാക്കുക

നിങ്ങളുടെ സാമ്പത്തിക ഭാവി നിശ്ചയിക്കുന്നത് ഇന്നത്തെ ചെലവുകളാണ്. കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ മാത്രമേ ലക്ഷ്യങ്ങൾ കൈവരിക്കാനും അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനും സാധിക്കുകയുള്ളൂ.

സാമ്പത്തിക കാര്യങ്ങളിൽ സത്യസന്ധത പുലർത്തുക. നിങ്ങളുടെ ബജറ്റ് കൃത്യമായി പരിശോധിക്കുകയും അതിനനുസരിച്ച് ചെലവഴിക്കാൻ ശ്രമിക്കുകയും ചെയ്യുക. സമ്പാദിക്കാൻ മുൻഗണന നൽകുക. സ്ഥിരമായ പരിശ്രമത്തിലൂടെയും വളർച്ചാ മനോഭാവത്തോടെയും സാമ്പത്തിക നില മെച്ചപ്പെടുത്താൻ സാധിക്കും.

Tags:    
News Summary - 10 financial mistakes that makes you in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.