ഇ.പി.എഫ്‌.ഒ ഇന്നുമുതൽ മുതൽ വാട്ട്‌സ്ആപ്പ് സേവനങ്ങളും നിഷ്‌ക്രിയ പി.എഫ് അക്കൗണ്ടുകളുടെ ഓട്ടോമറ്റിക് സെറ്റിൽമെന്‍റും ആരംഭിക്കും

1,000 രൂപ വരെ ബാലൻസുള്ള യോഗ്യമായ നിഷ്‌ക്രിയ ഇ.പി.എഫ് അക്കൗണ്ടുകളുടെ ഓട്ടോമറ്റിക് സെറ്റിൽമെന്‍റ്, വാട്ട്‌സ്ആപ്പ് വഴിയുള്ള ഇ.പി.എഫ്‌.ഒ സേവനങ്ങൾ എന്നിവക്ക് ഇന്ന് തുടക്കം. ഇ.പി.എഫ്‌.ഒയുടെ 74ാമത് സ്ഥാപക ദിനത്തിലാണ് പുതിയ പരിഷ്കാരങ്ങൾ നിലവിൽ വരുന്നത്.

പുതിയ പദ്ധതികൾ

74ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി 1,000 രൂപ വരെ ബാലൻസുള്ള യോഗ്യമായ നിഷ്‌ക്രിയ ഇ.പി.എഫ് അക്കൗണ്ടുകൾക്കായി സ്വയം സെറ്റിൽമെന്‍റ് സൗകര്യം മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും. സാധാരണയുള്ള മാനുവൽ പ്രക്രിയകൾ ഇല്ലാതെ തന്നെ ഇത്തരം അക്കൗണ്ടുകളുടെ തുക ലഭ്യമാക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2014-15 മുതൽ ഇ.പി.എഫ്‌.ഒ അംഗത്വം ഇരട്ടിയോളമായി

ഇന്ത്യയിലെ സാമൂഹിക സുരക്ഷാ പരിരക്ഷ സമീപ വർഷങ്ങളിൽ ഗണ്യമായി വികസിച്ചിട്ടുണ്ട്. 2015-ൽ 19 ശതമാനമായിരുന്നത് 2026ൽ 68.4 ശതമാനമായി ഉയർന്നു. ഔദ്യോഗിക പ്രസ്താവനയിൽ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച് ഇത് നൂറുകോടിയിലധികം ആളുകളെ സാമൂഹിക സുരക്ഷാ ചട്ടക്കൂടിനുള്ളിൽ എത്തിച്ചു.

ഇ.പി.എഫ്‌.ഒ.യുടെ വിഹിതം അടയ്ക്കുന്ന വരിക്കാരുടെ എണ്ണത്തിലും വൻ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വരിക്കാരുടെ എണ്ണം 2014-15 ലെ 3.49 കോടിയിൽ നിന്ന് 2026 സെപ്റ്റംബർ 16 ലെ കണക്കനുസരിച്ച് ഏകദേശം 7.98 കോടിയായി ഉയർന്നു. ഈ കാലയളവിൽ ഏകദേശം 4.49 കോടി വരിക്കാരുടെ വർധനവാണ് ഉണ്ടായത്. കൂടാതെ, 2026 സെപ്റ്റംബർ വരെ, ഏകദേശം 7.68 ലക്ഷം സ്ഥാപനങ്ങൾ ഇ.പി.എഫ്‌.ഒയിലേക്ക് വിഹിതം നൽകുന്നുണ്ട്. ഇത് യോഗ്യരായ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പരിരക്ഷ നൽകുന്നതിന് ശക്തമായ അടിത്തറ നൽകുന്നു.

Tags:    
News Summary - EPFO to launch WhatsApp services and automatic settlement of dormant PF accounts from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.